പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത് ഭരണം സി പി എമ്മിന്റെ കൈകളിലെത്തിച്ച കോഗ്രസ് ബ്ളോക്ക് പ്രസിഡന്റ്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഭരണം സി പി എമ്മിന്റെ കൈകളിലെത്തിച്ച കോഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.കെ.ജമാലുദ്ദീനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഒരുമനയൂര്‍ മണ്ഡലം കോഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്നുദ്ദീനെ റബര്‍ സ്റ്റാംപാക്കി ഭരണം നടത്താമെന്ന ജമാലുദ്ദീന്റെ മോഹം നടക്കാതായപ്പോഴാണ് മെംബര്‍ സ്ഥാനം രാജിവച്ചതെന്നും യോഗം അഭിപ്രായപ്പെട്ടു. 


മാടമ്പിത്തരം പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും പറഞ്ഞു. മുന്‍പ്രസിഡന്റ് കെ.സലിം ഉദ്ഘാടം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. കെ.ജെ.ചാക്കോ, പി.എം.താഹിര്‍, പി.പി.മൊയ്നുദ്ദീന്‍ , ഹംസ കാട്ടത്തറ, പി.പി.കാസിം, ഇ.ടി.കുരിയന്‍, റജീന മൊയ്നുദ്ദീന്‍, നളിനി ലക്ഷ്മണന്‍, യു.എന്‍.മൊയ്നു, എ.മുഹമ്മദാലി, എ.ടി.മന്‍സൂര്‍, എ.ടി.അഷറഫ്, മാനോഹരന്‍, ഗില്‍ബര്‍ട്ട്, എന്‍.പി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.