അമിതാഭ് ബച്ചന്റെ ടിവി ഷോയായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ വനിതാ കോടിപതിയും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഫിറോസ് ഫാത്തിമയാണ്(22) ഏഴാം സീസണിലെ ആദ്യ വനിതാ കോടിപതിയായത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ബിരുദപഠനത്തിനുശേഷം കോളേജിനോട് വിട പറഞ്ഞ ഫാത്തിമ ഒരു കോടി രൂപയാണ് കോര്‍പതിയിലൂടെ നേടിയത്. പിതാവ് മരിക്കുന്നതിനു മുന്‍പ് വാങ്ങിയ ബാങ്ക് ലോണ്‍ അടച്ച് തീര്‍ക്കുന്നതിനു ആവശ്യമായ പണം സമ്മാന തുകയായി നേടുക എന്ന ഉദ്ദേശമായിരുന്നു കോന്‍ ബനേഗ കറോര്‍പതിയില്‍ മത്സരിക്കാന്‍ ഫാത്തിമയെ പ്രേരിപ്പിച്ചത്. കോടിപതിയായതോടെ തുടര്‍പഠനമെന്ന തന്റെ സ്വപ്നത്തിനു ചിറക് മുളച്ചിരിക്കുകയാണെന്ന് ഫാത്തിമ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.