പി.കെ.ബഷീർ
ചാവക്കാട്: തീരദേശത്തെ പ്രമുഖ ജീവകാരുണ്ണ്യ പ്രസ്ഥാനമായ കടപ്പുറം ഷെൽട്ടെർ ചാരിറ്റബിൾ സൊസ്സൈറ്റി അനാഥ വിധവകൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതി സ്നേഹനിധി 44-)0 ഗട്ടം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ. ആയിഷ ഉൽഗാടനം ചെയ്തു. 180 അമ്മമാർക്ക് 250 രൂപവീതം നല്കി. മറ്റു സഹായങ്ങൾ അടക്കം അൻപതിനായിരത്തിൽ പരം രൂപയുടെ ധനസഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സമൂഹത്തിലെ നിർധനരും നിരാലംബരുമായ ആണ്‍മക്കളില്ലാത്ത വിധവകളായ അമ്മമാർക്കാണ് എല്ലാമാസവും 26 ന് പെൻഷൻ നല്‍കുന്നത്. കക്ഷി രാഷ്ട്രീയത്തിനും മത ജാതി ചിന്തകൾക്കും അതീതമായി കഴിഞ്ഞ 44 മാസക്കാലമായി ഷെൽട്ടെർ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.
ദൈവം സാമ്പത്തികമായി അനുഗ്രഹിച്ച കുറേ നല്ല മനസ്സുകളും ഷെൽട്ടെർ അംഗങ്ങളുമാണ് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രതിമാസം 50000ത്തിൽ പരം രൂപയുടെ ധനസഹായങ്ങളാണ് എല്ലാ മാസവും സംഘടന വിതരണം ചെയ്യുന്നത്.
ഷെൽട്ടെർ പ്രസിടണ്ട് കെ.ഷംസുദ്ധീൻ ഹാജി അദ്ധ്യക്ഷനായിരുന്നു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി പ്രാർത്ഥനയും മുക്ക്യ പ്രഭാഷണവും നടത്തി. കെ.എം.സി.സി. മസ്ക്കത്ത് - കേരള സംസ്ഥാന സെക്രട്ടറി പി.കെ.അക്ബർഷ, ഷെൽട്ടർ ഗൾഫ് പ്രതിനിധികളായ പി.സി.ഫൈസൽ (അബുദാബി), പി.കെ.എം. ജലാലുദ്ധീൻ (ബഹറൈൻ), പി.കെ. അബ്ദുൾ റസാക്ക് (ഖത്തർ) ടി.കെ. അബ്ദുൾ ഗഫൂർ (ഖത്തർ), ഷെൽട്ടെർ ജെനറൽ സെക്രെട്ടറി പി.കെ.ബഷീർ, ട്രെഷറെർ എ.കെ. ഫാറൂഖ്ഹാജി, സി. കാദർഹാജി, സി.സി. മുഹമ്മദ്, സി.എ. മുഹമ്മദ്, പി.എസ്. അബൂബക്കർ, അയിനിക്കൽ മുഹമ്മദ്, പി അഹമ്മുഞ്ഞി ഹാജി, കെ.വി. അഹമ്മദ് ഹാജി, ടി.സി. ബക്കർ, റസാഖ് ആശുപത്രിപ്പടി തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.