കെ എം അക്ബര്‍
ഇരിങ്ങാലക്കുട: പഴനിക്കടുത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴു പേരുടെ മൃതദേഹങ്ങള്‍ വന്‍ജാവലിയുടെ സാനിധ്യത്തില്‍ സംസ്ക്കരിച്ചു. മുരിയാട് ചിറമ്മല്‍ വീട്ടില്‍ ജോസ(43), ഭാര്യ ലിസി(44), മകന്‍ അലക്സ്(20), ചാലക്കുടി മുത്തേലി കൊമ്പന്‍ വീട്ടില്‍ സിജോ ജോസ്(32), ഭാര്യ സിനി(29), മകന്‍ എസ്കെയില്‍(മ്ന്ന്), സിജോയുടെ സഹോദരിയുടെ മകന്‍ ഡാനിയേല്‍(അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്.
പോസ്റ്മോര്‍ട്ടത്തുനു ശേഷം ബുധാഴ്ച രാത്രിയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് സംസ്കാരത്തിനായി വ്യാഴാഴ്ച രാവിലെ ഡെപ്യുട്ടി കലക്ടര്‍ ഇ വി സുശീലയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
എമ്പറര്‍ ഇമ്മാനുവേല്‍ സിയോ ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷം ഉച്ചക്ക് 2 മണിയോട് കൂടി സംസ്കാര ചടങ്ങുകള്‍ നടന്നു. ഫാ ജോസഫ് അയ്യങ്കൊലി, ഫാ റോബിന്‍ വഴപ്പില എന്നിവരാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം ല്‍കിയത്.
വിവാഹ നിശ്ചയത്തിനു വേണ്ടി കഴിഞ്ഞ ദിവസം പുലര്‍ച്ചക്കാണ് രണ്ടു കാറുകളിലായി ഇവര്‍ യാത്ര തിരിച്ചത്. ഇതില്‍ ഒരു സംഘം സഞ്ചരിച്ചിരുന്ന കാര്‍ ദിണ്ഡിഗല്‍ സത്രപ്പടിയില്‍ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചിറമ്മല്‍ വീട്ടില്‍ ജോസ് ഭാര്യ ലിസി, മകന്‍ അലക്സ് ഇവരുടെ അയല്‍വാസിയായ വെസ്റ് ചാലക്കുടി മൂഞ്ഞേലി കൊമ്പന്‍ വീട്ടില്‍ സിജോ, ഭാര്യ സിനി, മകനായ എസക്കിയേല്‍ സിജോ(3), സിജോയുടെ പെങ്ങളുടെ മകനായ മുരിയാട് പൂവത്തിങ്കല്‍ ഡാനിയേല്‍ എല്‍ഫിന്‍ (5) എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്.
പി സി ചാക്കോ എം.പി., കെ പി ധനപാലന്‍ എം.പി., തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.