പേജുകള്‍‌

2011, ജൂൺ 19, ഞായറാഴ്‌ച

ക്ഷേത്രസുരക്ഷ അവലോകനയോഗം ചേര്‍ന്നു


ഗുരുവായൂര്‍: ക്ഷേത്രസുരക്ഷയുടെ അവലോകനയോഗം ജില്ലാ പോലീസ് കമ്മീഷണര്‍ പി. വിജയന്റെ അധ്യക്ഷതയില്‍ ഗുരുവായൂരില്‍ ചേര്‍ന്നു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും പങ്കെടുത്തു. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മാസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരിലെത്തി സുരക്ഷാചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയതിന്റെ അവലോകനമാണ് മുഖ്യമായും നടത്തിയത്. ഗുരുവായൂരില്‍ പോലീസിന്റെ അംഗബലം വളരെ കുറവാണെന്ന് അന്ന് പരാതി ഉയര്‍ന്നിരുന്നു. അതിന് പരിഹാരം ഉണ്ടായിട്ടില്ല.

ക്ഷേത്രത്തിലേക്ക് ഭക്തര്‍ പ്രവേശിക്കുന്ന മൂന്ന് കവാടങ്ങളിലും സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് പരിഗണിക്കും. അസി. കമ്മീഷണര്‍ എസ്. ശശിധരന്‍, ഡിവൈ.എസ്.പി.മാരായ കെ.കെ. ഇബ്രാഹിം, വി. രാധാകൃഷ്ണന്‍, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. സതീഷ്ചന്ദ്രന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ കെ.എ. ചന്ദ്രന്‍, പി.വി. ബാലചന്ദ്രന്‍, സിഐ കെ. സുനില്‍കുമാര്‍, എസ്‌ഐ എസ്. ശ്രീജിത്ത്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി.വി. സോമസുന്ദരന്‍, പി. കൃഷ്ണന്‍കുട്ടി, അക്കൗണ്ട്‌സ് ഓഫീസര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.