പേജുകള്‍‌

2011, ജൂൺ 24, വെള്ളിയാഴ്‌ച

ടിപ്പര്‍ലോറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്‌

ചാവക്കാട്: മണല്‍ കയറ്റി അമിതവേഗത്തില്‍ വന്ന ടിപ്പര്‍ലോറിടിച്ച്  ബൈക്ക് യാത്രക്കാരന് പരിക്ക്‌. ചാവക്കാട് ബീച്ച് സെന്ററില്‍ വെച്ച് വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു അപകടം.
ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട വരന്തരപ്പിള്ളി മണ്ണംപേട്ട സ്വദേശി അക്കരേക്കാരന്‍ ഷിജു (34) വിന്റെ കാലൊടിഞ്ഞു. പരിക്കേറ്റ ഇയാളെ ബീച്ചിലെ ഓട്ടോഡ്രൈവര്‍മാരാണ് മുതുവട്ടൂര്‍ രാജ ആസ്​പത്രിയിലെത്തിച്ചത്. ബൈക്ക് ഒതുക്കിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.