ഗുരുവായൂര്‍: ഗുരുവായൂര്‍ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍ വൈദ്യുതി വിളക്കുകള്‍ ഒരാഴ്ചയായി പ്രകാശിക്കുന്നില്ല. ഇതോടെ ബസ് സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടം കാലപ്പഴക്കം ചെന്ന് ഗുരുതര സ്ഥിതിയിലാണ്.
ബസ് സ്റാന്‍ഡിലെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യാത്രക്കാര്‍ക്കും കച്ചവസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇടയ്ക്കിടെ പരിക്കു പറ്റാറുണ്ട്. കാലപ്പഴക്കംചെന്ന ഇലക്ട്രിക് വയറിംഗ് തകരാറിലായതാണ് വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കാത്തതെന്നാണ് ബസ് സ്റാന്‍ഡിലെ കച്ചവടക്കാര്‍ പറയുന്നത്. സ്റാന്‍ഡ് ഇരുട്ടിലായതോടെ രാത്രികാലം മൂന്നുബാറുകള്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മദ്യപിച്ചെത്തുന്നവരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്.
മഴക്കാലമായതോടെ ഇവിടെ സ്ഥിതിചെയ്യുന്ന കൃഷിഭവന്‍, ആക്ട്സ് ഓഫീസ് അടക്കമുള്ള കച്ചവടസ്ഥാപനങ്ങളും ചോര്‍ന്നൊലിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് വളപ്പില്‍ പുതുതായി പണികഴിപ്പിച്ച മൂത്രപ്പുരയുണ്െടങ്കിലും മൂത്രഗന്ധം സഹിച്ചല്ലാതെ ഈ വഴിക്കുംപോവാന്‍ കഴിയില്ല. നഗരസഭ അധികൃതരുടെ അനാസ്ഥയാണ് ബസ് സ്റ്റാന്‍ഡിന്റെ ദുരാവസ്ഥയ്ക്ക് കാരണമെന്നാണാക്ഷേപം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.