പേജുകള്‍‌

2011, ജൂൺ 28, ചൊവ്വാഴ്ച

പെട്രോളിയം വിലവര്‍ധന: ഡി.വൈ.എഫ്.ഐ. മാര്‍ച്ചും ധര്‍ണ്ണയും നടത്തി


ചാവക്കാട്: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മാര്‍ച്ച് പോലീസ് തടഞ്ഞു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്‍.കെ. അക്ബര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.വി. വിവിധ് അധ്യക്ഷനായി. എ.എച്ച്. അക്ബര്‍ , കെ.കെ. മുബാറക്ക്, അഡ്വ. കെ.ആര്‍. രഞ്ജിത്ത്, എ.സി. ധനീപ്, വി.വി. വിനോദ്, വി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.