ചാവക്കാട്: കടപ്പുറം മുനക്കക്കടവ് സെന്ററില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം രൂക്ഷമായി. കടപ്പുറം വെളിച്ചെണ്ണപ്പടി രായംമരക്കാര്‍ വീട്ടില്‍ ആര്‍ വി മുഹമ്മദലിയുടെ മുനക്കകടവിലുള്ള ഇര്‍ഷാദ് ഹോട്ടലിലാണ് അക്രമികള്‍ ഇന്നലെ രാത്രിയില്‍ അഴിഞ്ഞാടിയത്.
ഹോട്ടലിന്റെ വാതില്‍ ബലമായി തുറന്ന് അകത്ത് കയറി സാധനങ്ങളും കറിവെച്ച പാത്രങ്ങളും തകര്‍ത്തു. കറികള്‍ അടുപ്പില്‍ ഒഴിച്ചുകളഞ്ഞു. കടല, പരിപ്പ്, ഗ്രീന്‍പീസ് തുടങ്ങിയ സാധനങ്ങള്‍ ഇട്ടുവെയ്ക്കുന്ന ഭരണികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. സാധനങ്ങള്‍ റോഡില്‍ ചിതറികിടക്കുകയാണ്. ശനിയാഴ്ച രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം കണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.