ചാവക്കാട്: കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ കേരളത്തില്‍ ന്യൂനപക്ഷ മന്ത്രാലയം ആരംഭിക്കണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച നവീകരണ ഗ്രാന്‍ഡ് ഉടന്‍ നല്‍കുക, ആരാധനാലയ നിര്‍മാണത്തിന് അനുമതി, അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 'തിരുകേശം വിവാദങ്ങളും വസ്തുതകളും വിഷയത്തില്‍ അഹമ്മദ് അനസ് മൌലവി മുഖ്യപ്രഭാഷണം നടത്തി. ഡോ. കബീര്‍ മുസല്യാര്‍, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, പി.കെ. അബ്ദുല്‍ ജബ്ബാര്‍ മൌലവി, സലിം ബുസ്താനി, മുഹമ്മദലി തച്ചമ്പാറ, അഷ്കര്‍ സലഫി, യൂസഫ് സലഫി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.