നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വെള്ളത്തില്‍ ഇറക്കാവുന്ന ഫ്ളോട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡല്‍ഹി കേന്ദ്രമായിട്ടുള്ള മെഹ എയര്‍ ഗ്രൂപ്പാണ് ഇതിന് സിയാലുമായി ധാരണയുണ്ടാക്കാന്‍ തയാറായിട്ടുള്ളത്. കരയിലും വെള്ളത്തിലും ഇറക്കാവുന്ന സെസ്ന 200 ആംഫീബിയന്‍സ് എയര്‍ക്രാഫ്റ്റുകളാകും ഇതിന് ഉപയോഗിക്കുന്നത്.
ടൂറിസ്റ് സീസണ്‍ തുടങ്ങുന്ന ഒക്ടോബറില്‍ സര്‍വീസ് ആരംഭിക്കാവുന്ന വിധമാണ് നടപടികള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് ഫ്ളോട്ട് വിമാന സര്‍വീസുള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിനോദസഞ്ചാരികളെ കായലോര ടൂറിസ്റ് കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഈ സര്‍വീസ് മുഖേന ലക്ഷ്യമിടുന്നത്. മെഹ എയര്‍ ഗ്രൂപ്പ് വിനോദസഞ്ചാരകേന്ദ്രങ്ങളിലുള്ള റിസോര്‍ട്ടുകളുമായി ധാരണ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിക്ഷേപങ്ങള്‍ സ്വീകരിച്ചായിരിക്കും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക. ഫ്ളോട്ട് വിമാനസര്‍വീസ് വഴി സിയാലിനെ കേരളത്തിലെ ടൂറിസ്റ് കവാടമാക്കി മാറ്റാന്‍ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.