ഗുരുവായൂര്‍: ദേവസ്വത്തിന്റെ ആനത്താവളത്തില്‍ വനംവകുപ്പ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഡി.എഫ്.ഒ. (എറണാകുളം വിജിലന്‍സ്) എസ്. ഉണ്ണികൃഷ്ണന്‍ ആനത്താവളത്തിലെത്തിയത്. പാദരോഗം പിടിപെട്ട ഗജരത്‌നം പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ആനകളുടെ അവസ്ഥ കണ്ട് മനസ്സിലാക്കി.
ആനപ്പിണ്ടവും പനമ്പട്ടയുടെ അവശിഷ്ടങ്ങളും സംസ്‌കരിക്കാനുള്ള പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കണമെന്ന് താവളം പരിശോധനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. മാലിന്യങ്ങള്‍ മൂലം പാദരോഗത്തിനു പുറമേ മറ്റു രോഗങ്ങളും ആനകള്‍ക്ക് ബാധിക്കാനിടയുണ്ടെന്ന് ഡി.എഫ്.ഒ. സൂചിപ്പിച്ചു. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വനപാലകന്‍ ശശിധരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം തൃശ്ശൂര്‍ ഡി.എഫ്.ഒ. തോമസും ആനത്താവളത്തിലെത്തി പരിശോധന നടത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.