പേജുകള്‍‌

2011, ജൂൺ 25, ശനിയാഴ്‌ച

കടലിന്റെ മക്കളുടെ അവകാശങ്ങള്‍ കവര്‍ന്നാല്‍ ശക്തമായി നേരിടും

ചാവക്കാട്: കടലിന്റെ മക്കളുടെ അവകാശങ്ങള്‍ കവര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി ചാവക്കാട് ബീച്ച് ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ ഇപ്പോഴത്തെ നയം സാധാരണക്കാരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷന്‍ കമ്മിറ്റി ജോ. സെക്രട്ടറി എന്‍.വി. സോമന്‍ അധ്യക്ഷനായി. കെ.എം. അലി, എം. കൃഷ്ണദാസ്, പി.ആര്‍. കറപ്പന്‍, എന്‍.കെ. അക്ബര്‍, പി.പി. നാരായണന്‍, ആലുങ്ങല്‍ സുബൈര്‍, കെ.വി. ഷാജു, കെ.എച്ച്. സലാം, ടി.എം. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.