പേജുകള്‍‌

2011, ജൂൺ 19, ഞായറാഴ്‌ച

സാമൂഹികദ്രോഹികളുടെ വിളയാട്ടം: കടകള്‍ തുറക്കാനാകാതെ മണിക്കൂറുകള്‍ കഴിയേണ്ടി വന്നു


പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് ഏതാനും കടക്കാര്‍ക്ക് കട തുറക്കാനാകാതെ മണിക്കൂറുകള്‍ കഴിയേണ്ടി വന്നു. കടയുടെ ഷട്ടറിന്റെ പൂട്ടുകളിലെ താക്കോല്‍ ദ്വാരത്തില്‍കൂടി എന്തോ കട്ടിയുള്ള ദ്രാവകം ഒഴിച്ചതുമൂലം താക്കോലിട്ടു തുറക്കാനായില്ല. വെള്ളിയാഴ്ച രാത്രി കടകള്‍ പൂട്ടി പോയതിനു ശേഷമാണ് ഈ പ്രക്രിയ നടത്തിയിട്ടുള്ളത്.
ആറു കടകളില്‍ ഇത്തരത്തില്‍ ചെയ്തതായി കാണപ്പെട്ടു. ശനിയാഴ്ച കാലത്തു കട തുറക്കാന്‍ വന്നപ്പോഴാണു പൂട്ടിനുള്ളില്‍ താക്കോല്‍ ശരിക്കും കടക്കാന്‍ പറ്റാത്തതു കാണപ്പെട്ടത്. കടക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും താക്കോല്‍കൊണ്ടു പൂട്ട് തുറക്കാനായില്ല. 

മണിക്കൂറുകള്‍ മല്ലിട്ട് അവസാനം ചിലര്‍ ചുറ്റികകൊണ്ടു പൂട്ട് പൊട്ടിച്ചും ഹാക്സോ പ്ലൈഡ് കൊണ്ടു പൂട്ട് അറുത്തുമാണ് ഷട്ടര്‍ തുറക്കാനായത്. ഏതോ ചില സാമൂഹികദ്രോഹികളുടെ വിളയാട്ടം കഴിഞ്ഞ ദിവസം ആല്‍ത്തറയില്‍ ടെലിഫോണ്‍ ഡിപി ബോക്സ് നശിപ്പിച്ച നിലയില്‍ കണ്ടിരുന്നു. ഇതുമൂലം നിരവധി സ്ഥാപനങ്ങളിലെ ടെലിഫോണ്‍ നിശ്ചലമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.