ചാവക്കാട്: ചാവക്കാട് പുത്തന്‍കടപ്പുറം, എടക്കഴിയൂര്‍ എന്നീ കടപ്പുറങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ കരക്കെത്തിച്ചത് അരക്കോടിയോളം രൂപയുടെ പൂവാലന്‍ ചെമ്മീന്‍.
തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ മറ്റു കടപ്പുറങ്ങളില്‍ നിന്ന് മുറിവഞ്ചികളും വള്ളങ്ങളും ചാകരയിലെ ചെമ്മീന്‍കൊയ്ത്തിനായി എത്തിത്തുടങ്ങി. ബുധനാഴ്ച കടലിലിറക്കിയ നൂറുകണക്കിന് വഞ്ചിക്കാര്‍ക്കും നിരവധി വള്ളക്കാര്‍ക്കും ചെമ്മീന്‍ ലഭിച്ചു. 10,000 രൂപ മുതല്‍ 75,000 രൂപ വരെ ചെമ്മീന്‍ ലഭിച്ച വഞ്ചിക്കാരുണ്ട്. കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്ക് വേണ്ടിയാണ് ചാവക്കാട്, മുനക്കക്കടവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മത്സ്യക്കമ്പനിക്കാര്‍ ചെമ്മീനെടുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.