പേജുകള്‍‌

2011, ജൂൺ 28, ചൊവ്വാഴ്ച

വാതിലുകളും അലമാരകളും കുത്തിത്തുറന്ന് കവര്‍ച്ച


ചാവക്കാട്: താലൂക്കാസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തിയുടെ വീട്ടില്‍ കവര്‍ച്ച. താലൂക്ക് ആസ്​പത്രിക്കു സമീപം താമസിക്കുന്ന ഡോക്ടര്‍  ശാന്തി, ഡോ. രാജേഷ്  ദമ്പതിമാരുുടെ വീട്ടിലാണ് വാതിലുകളും അലമാരകളും കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. ലാപ്‌ടോപ്, 30,000 രൂപ, അഞ്ചുപവന്റെ സ്വര്‍ണാഭരണങ്ങള്‍, രണ്ട് മൊബൈല്‍ഫോണുകള്‍, വാച്ച്എന്നിവയാണ് കവര്‍ച്ച ചെയ്തത്. ഞായറാഴ്ച വൈകീട്ട് വീട് പൂട്ടി തൃശ്ശൂരിലെ ബന്ധുവീട്ടില്‍ പോയ ഇവര്‍ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ തുറന്ന നിലയിലാണ്.


പണവും മറ്റു രേഖകളും എടുത്ത ശേഷം ബാഗ് വെള്ളത്തില്‍ മുക്കിയിട്ടിരിക്കുകയാണ്. അലമാരകള്‍ കുത്തിപ്പൊളിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. സ്വര്‍ണം സൂക്ഷിച്ചുവെച്ചിരുന്ന പെട്ടികള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. അലമാര കുത്തിത്തുറക്കാനുപയോഗിച്ച വെട്ടുകത്തിയും മുറ്റത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ചാവക്കാട് സിഐ എസ്.ഷംസുദ്ദീന്‍, എസ്‌ഐ എം.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.