ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന്റെ വിഷയത്തില്‍ ഒരുവിധത്തിലും വിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പറഞ്ഞു. കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍ മേഖലയിലാണ് ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്.
വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകളിലൂടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. വാട്ടര്‍ അതോറിറ്റി അധികൃതരുടെയും നഗരസഭ, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചുചേര്‍ത്തു.
വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നഗരസഭാ ചെയര്‍മാന്മാരും പഞ്ചായത്ത് പ്രസിഡന്റുമാരും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പാറേപ്പാടം മുതല്‍ കുന്നംകുളം വരെയും ചാട്ടുകുളം മുതല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വരെയുമുള്ള പൈപ്പുകള്‍ പതിവായി പൊട്ടുന്നതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായിട്ടില്ല. ഇതിനുപുറമെ പാവറട്ടി പദ്ധതിയുടെ കിണറുകളില്‍ നിന്ന് കൃത്യമായി പമ്പിങ് നടത്താനാവാത്തതും കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താനാവാത്തതിന് കാരണമായി ചൂണ്ടിക്കാട്ടി. ചാവക്കാട് നഗരസഭയുടെ തെക്കഞ്ചേരി, തെക്കന്‍പാലയൂര്‍, തീരമേഖല എന്നിവിടങ്ങളിലും, ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ പൂര്‍ണമായും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.