പാവറട്ടി: കോഴിത്തോട് സംരക്ഷണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും ലിഫ്റ്റ് ഇറിഗേഷന്‍ സാധ്യതാപഠനത്തിനുമായി പി.എ. മാധവന്‍ എം.എല്‍.എ. കോഴിത്തോട് സന്ദര്‍ശിച്ചു. മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട് എന്നീ നാല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് സഹായകമായ കോഴിത്തോട് ലിഫ്റ്റ് പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കി സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന എല്ലാ സഹായങ്ങളും ഉപയോഗപ്പെടുത്തുമെന്ന് എം.എല്‍.എ. പറഞ്ഞു.
മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി., കെ.എല്‍.ഡി.സി. എന്നീ നാല് വിഭാഗത്തിലെ ഉദ്യോഗസ്ഥരും എം.എല്‍.എ.യുടെ സന്ദര്‍ശനസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയുണ്ടാക്കാന്‍ എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിത്തോട് വികസനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് വേണ്ട സഹായം ലഭ്യമാക്കുമെന്നും എം.എല്‍.എ. പറഞ്ഞു. മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട് എന്നീ നാല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും കരക്കൃഷിയ്ക്കും ഏറെ സഹായകമായ പുരാതന ജലപാതയാണ് കോഴിത്തോട്. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഭരതന്‍, ത്രേസ്യാമ്മ റപ്പായി, പഞ്ചായത്തംഗങ്ങളായ കെ.പി. ആലി, വിമല സേതുമാധവന്‍, ജോണ്‍ വയനാട്, ഷബീന സലീം, കോഴിത്തോട് വികസനസമിതി കണ്‍വീനര്‍ രവി പനയ്ക്കല്‍, ഏകലവ്യന്‍, ഇ.പി. ലൂവിസ്, എം.ഡി. ഉഷ, വി. ജയശ്രീ, ആര്‍. ഇന്ദു, കെ.ആര്‍. ചന്ദ്രന്‍, ടി. രവീന്ദ്രന്‍, വി. വേണുഗോപാല്‍, എം.കെ. അനില്‍കുമാര്‍, കെ.എല്‍. ഷാജി, വി.പി. ലോറ, സെബാസ്റ്റ്യന്‍ ജേക്കബ്ബ് എന്നിവരുമായും എം.എല്‍.എ. ചര്‍ച്ച നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.