ഡിസല്‍, മണ്ണെണ്ണ, പാചകവാതകവിലകള്‍ വര്‍ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന ഇന്ന് അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിസല്‍, മണ്ണെണ്ണ പാചകവാതക വിലകള്‍ ഉയര്‍ത്തിയത്. ഡിസലിന്റെ ഇറക്കുമതി തീരുവ രണ്ടു രൂപ കുറയ്ക്കാനും സര്‍ക്കാര്‍ തീരമാനിച്ചിട്ടുണ്ട്. 2010 ജൂണ്‍ 25നാണ് ഇതിനുമുമ്പ് ഡിസല്‍, പാചകവാതകവില കൂട്ടിയത്.
ഡീസല്‍ ലിറ്ററിന് 18.19 രൂപ നഷ്ടത്തിലാണു വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ വാദിക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് 29.69 രൂപയും എല്‍.പി.ജി. സിലിണ്ടറൊന്നിന് 329.73 രൂപയും നഷ്ടമുണ്െടന്നും കമ്പനികള്‍ പറയുന്നു. ധനമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായുള്ള ഉന്നതാധികാരസമിതി ഇന്നുച്ചയ്ക്ക് ഒന്നിന് യോഗം ചേര്‍ന്ന് വിലവര്‍ധനയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പിന്നീട് വൈകിട്ട് ഏഴിന് ചേര്‍ന്ന മന്ത്രിസഭാ ഉന്നതതല സമിതി യോഗമാണ് വിലവര്‍ധനയില്‍ അന്തിമ തീരുമാനമെടുത്തത്. അതേസമയം പെട്രോളിയം വിലവര്‍ധനയെ അംഗീകരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു.
ആഗോള ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുന്നതുമൂലമുള്ള ബാധ്യത എല്ലാവരും ചേര്‍ന്നു വഹിക്കണമെന്നാണ് എണ്ണമന്ത്രാലയം പറയുന്നത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 70-72 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 111.54 ഡോളറാണ് അന്താരാഷ്ട്ര വിപണിവില.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.