ചാവക്കാട്: ടൌണില്‍ നിന്നു പട്ടാപകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 99,000 രൂപ കവര്‍ന്ന ശേഷം മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ചു. മന്ദലാംകുന്ന് സ്വദേശി വൈദ്യരകത്ത് വീട്ടില്‍ നിയാസി(24)ന്റെ കൈയില്‍ നിന്നാണ് കാറിലെത്തിയ മൂന്നംഗസംഘം പണം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ ചാവക്കാട് ടൌണില്‍ നിന്നാണ് ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയത്.
പണം തട്ടിയ സംഘത്തില്‍പ്പെട്ട ഒരാള്‍ക്ക് നല്‍കുന്നതിനായി അണ്ടത്തോട് സ്വദേശിയാണ് നിയാസിന്റെ കൈയില്‍ പണമേല്‍പ്പിച്ചത്. ടൌണില്‍ വച്ച് പണം എണ്ണിനല്‍കുന്നതിനിടെ കൂടുതല്‍ പണം കണ്ട് സംഘം ഇയാളെ ബലമായി കാറില്‍ കയറ്റുകയും പണം കവര്‍ന്ന് ശേഷം മര്‍ദ്ദിച്ച് മുല്ലശ്ശേരിയില്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. നിയാസ് ചാവക്കാട് പോലിസില്‍ പരാതി നല്‍കി. കുഴല്‍പണ വിതരണ ഏജന്റാണ് നിയാസെന്ന് പോലിസ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.