പേജുകള്‍‌

2011, ജൂൺ 22, ബുധനാഴ്‌ച

ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ ക്കെതിരെ നടപടി സ്വീകരിക്കണം

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ആരോപണവിധേയായ ഡോക്ടര്‍ ശാന്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്റക്കാരിയാണെങ്കില്‍ നടപടിയെടുക്കണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് അയയ്ക്കുവാനും കൌണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭയില്‍ ഒാലമേഞ്ഞ വീടുകള്‍ക്കു നികുതി ചുമത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചാവക്കാട് നഗരസഭയില്‍ നടപ്പാക്കേണ്ടതില്ലെന്നു കൌണ്‍സില്‍ യോഗം തീരുമാനിച്ചു. കൌണ്‍സില്‍ യോഗത്തില്‍ വിഷയം അജന്‍ഡയായി വന്നതിനെത്തുടര്‍ന്നു ഭരണപക്ഷത്തെ കെ.എം. അലിയാണ് ഒാലമേഞ്ഞ വീടുകളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന നഗരസഭയില്‍ ഒട്ടേറെ ഒാലവീടുകളുണ്ടെന്നും ഇവയെ നികുതിയില്‍നിന്ന് ഒഴിവാക്കേണ്ടതാണെന്നുമുള്ള ആവശ്യത്തെ കൌണ്‍സില്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. ഒാലമേഞ്ഞ വീടുകള്‍ക്ക് സ്ക്വയര്‍ ഫീറ്റിന് എട്ടു രൂപ നികുതി ഇൌടാക്കണമെന്നായിരുന്നു നിര്‍ദേശം. 

മത്തിക്കായലിലെ വെള്ളം മലീമസമായി ജനജീവിതം ദുസ്സഹമായതിന്റെ കാരണം കണ്ടെത്തി ജനങ്ങള്‍ക്കു ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മത്സ്യ-ബീഡി തൊഴിലാളികളുടെ മക്കള്‍ക്കു നല്‍കി വരുന്ന കെ.പി. വത്സലന്‍ എന്‍ഡോവ്മെന്റ് ഇൌ വര്‍ഷവും നല്‍കുവാനും തീരുമാനിച്ചു. 
 ഉന്നത വിജയം നേടിയ മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ യോഗം അഭിനന്ദിച്ചു. ഇവിടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപഹാരം നല്‍കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷ എ.കെ. സതീരത്നം അധ്യക്ഷത വഹിച്ചു. കെ.കെ. കാര്‍ത്യായനി, കെ.കെ. സുധീരന്‍, പി.വി. സുരേഷ് കുമാര്‍, ഫാത്തിമ്മ ഹനീഫ, ജ്യോതി കൃഷ്ണദാസ്, എം.ആര്‍. രാധാകൃഷ്ണന്‍, കെ.എം. അലി, കെ.വി. സത്താര്‍, പി. യതീന്ദ്രദാസ്, ഷാനവാസ് തിരുവത്ര, രശ്മി ബിജു, പി.കെ. മോഹനന്‍, ലൈല സുബൈര്‍, ഷാഹിന സലീം, പി.എം. നാസര്‍, സുലൈമു, ഹിമ മനോജ്, ബേബി ഫ്രാന്‍സിസ്, അബ്ദുല്‍ കലാം, അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.