പേജുകള്‍‌

2011, ജൂൺ 23, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


ഗുരുവായൂര്‍: ജമാ അത്തെ ഇസ്‌ലാമി, എസ്.ഐ.ഒ. തൈക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മില്ലുംപടി കമ്യൂണിറ്റിഹാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസനും പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദും പുരസ്‌കാരങ്ങള്‍ നല്‍കി. ജമാ അത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ വളാഞ്ചേരി അധ്യക്ഷനായി.
 മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കിയ അനസ് അബ്ദുല്ലയെ അനുമോദിച്ചു. കൗണ്‍സിലര്‍മാരായ സി.കെ. സദാനന്ദന്‍, ബിന്ദു സുബ്രഹ്മണ്യന്‍, ഷെര്‍ളി ജോസ്, അപ്പു മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ടി. മാഗി, തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ അനിജ തെരേസ്, റഹ്മാന്‍ തിരുനെല്ലൂര്‍, റഷീദ് കുന്നിക്കല്‍, വി.കെ. ശശികുമാര്‍, ഇ.എം. അമീന്‍, അബ്ദുല്ലമോന്‍, ഷമീര്‍, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.