പാവറട്ടി: യു.ഡി.എഫ്. സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എളവള്ളിയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസായ പി.സി. ജോസഫ് സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ധിക്കാരത്തെ വകവച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും യു.ഡി.എഫും ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന് ഇഷ്ടമുള്ള ഫീസ് വാങ്ങാന്‍ അനുവദിക്കുകയാണ്. ഇതിനെതിരെ എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് ഉമ്മന്‍ചാണ്ടി കരുതണ്ട-പിണറായി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എന്‍.ആര്‍. ബാലന്‍, മുരളി പെരുനെല്ലി, യു.പി. ജോസഫ്, ടി.വി. ഹരിദാസ്, സി.കെ. കുമാരന്‍, കെ.എം. പരമേശ്വരന്‍, ലീല കുഞ്ഞാപ്പു, സി.എഫ്.രാജന്‍, ഗീത ഭരതന്‍, വി.എന്‍. സുര്‍ജിത്ത്, എം.പി. സിദ്ധാര്‍ഥന്‍, പി.ജി. സുഭിദാസ്, ജിയോഫോക്‌സ്, കെ.കെ. മനോജ്, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.