പേജുകള്‍‌

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

എം.എല്‍.എ യുടെ പണി നാട്ടിലെ സമര പന്തലുകള്‍ സന്ദര്‍ശിക്കലല്ല: സി.പി.എം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: നിയോജക മണ്ഡലത്തില്‍ നടക്കുന്ന മുഴുവന്‍ സമര വേദികളും സന്ദര്‍ശിക്കലല്ല ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എയുടെ പണിയെന്ന് സി.പി.എം ഏരിയ കമ്മറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമത്തിന് ജനകീയ പിന്തുണ ലഭിച്ചു കൊണ്ടിരിക്കെ എം.എല്‍.എ സമര പന്തല്‍ സന്ദര്‍ശിക്കാത്തതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കള്‍.

ചാവക്കാട്ട് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം; അഡീഷനല്‍ എസ്.ഐക്കടക്കം ഏഴു പേര്‍ക്ക് പരിക്ക്

അഡീഷനല്‍ എസ്.ഐ സി.പി.എമ്മുകാര്‍ ചവിട്ടി വീഴ്ത്തി മര്‍ദിച്ചു
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: വിശ്വനാഥക്ഷേത്രേല്‍സവത്തിനിടെ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം. അഡീഷനല്‍ എസ്.ഐക്കടക്കം ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുമായി ആശുപത്രിയില്‍ എത്തിയ സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവിടെയും ഏറ്റുമുട്ടി. ആശുപത്രി വളപ്പില്‍ അഡീഷനല്‍ എസ്.ഐ ജനാര്‍ദനനെ ചവിട്ടി വീഴ്ത്തി മര്‍ദിച്ചു.

വിശ്വനാഥക്ഷേത്രേല്‍സവത്തിന് ആയിരങ്ങളെത്തി


ചാവക്കാട്: അഡീഷനല്‍ എസ്.ഐയെ ആശുപത്രി വളപ്പിലിട്ട് ചവിട്ടി വീഴ്ത്തി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എമ്മുകാരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര കറുത്താക്ക വീട്ടില്‍ സിയാദ് (20), തിരുവത്ര ചാലില്‍ വീട്ടില്‍ ഹസന്‍ (25), തിരുവത്ര നായ്ക്കാംപുരക്കല്‍ വിബിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

കരിങ്കല്‍ഭിത്തി നിര്‍മാണത്തിന് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തും: പി സി ചാക്കോ എം.പി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കേന്ദ്ര ബജറ്റില്‍ ഈ വര്‍ഷം തുക വകയിരുത്തി കടപ്പുറം പഞ്ചായത്തിലെ കരിങ്കല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി.സി.ചാക്കോ എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രണ്ടേമൂക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കരിങ്കല്‍ ഭിത്തിയുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.

ചാവക്കാട്ട് ഇടഞ്ഞ കൊമ്പന്‍ പാപ്പാനെ തട്ടിയിട്ടു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: വിശ്വനാഥ ക്ഷേത്രോല്‍സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ പാപ്പാനെ കൊമ്പന്‍ തട്ടിയിട്ടു. എടക്കളത്തൂര്‍ അര്‍ജുനന്‍ എന്ന കൊമ്പനാണ് ഇന്നലെ രാവിലെ 11ഓടെ ക്ഷേത്രത്തിനടുത്തെ ആശുപത്രിക്കടവ് മൂവിംങ് ബ്രിഡ്ജിനടുത്ത് വെച്ച് ഇടഞ്ഞത്. വിവരമറിഞ്ഞെത്തിയ ഉടമ ആനയെ അനുനയിപ്പിച്ച് ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ ആളൊഴിഞ്ഞ പറമ്പില്‍ തളച്ചു.

ജെറ്റ് എയര്‍വേയ്സ് കേരളത്തില്‍ നിന്നുള്ള നൂറോളം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി

നെടുമ്പാശേരി: ജെറ്റ് എയര്‍വേയ്സ് കേരളത്തില്‍ നിന്നുള്ള നൂറോളം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. വാണിജ്യപരമായ കാരണങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ ഇതു സംബന്ധിച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നതെങ്കിലും സര്‍വ്വീസ് നടത്താനാവശ്യമായ പൈലറ്റുമാരുടെ എണ്ണത്തിലെ കുറവ്, വിമാനങ്ങളിലെ യാത്രക്കാരുടെ ബുക്കിങ് കുറവ് എന്നിവയാണ് കാരണങ്ങളെന്നാണ് സൂചന.

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കള്ളനും കാറ്റും ചതിച്ചില്ല; കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കള്ളനും കാറ്റും ചതിക്കുമെന്ന പഴമൊഴിയൊന്നും ഏശിയില്ല. ചാവക്കാട് പുത്തന്‍ കടപ്പുറം കടല്‍തീരത്ത് അന്‍പതോളം കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. പുത്തന്‍കടപ്പുറം കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് നൂറോളം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആയിരക്കണക്കിനു കടലാമക്കുഞ്ഞുങ്ങളെയാണ് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിരിയിച്ചിറിക്കിയിട്ടുള്ളത്.

പണിമുടക്ക്: പ്രകടനവും പൊതുയോഗവും നടത്തി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. എം കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ ഹംസ, കെ വി ശ്രീനിവാസന്‍, കെ കെ സുധീരന്‍, പി ബഷീര്‍, എ വി മുസ്തഫ സംസാരിച്ചു. എന്‍ കെ അക്ബര്‍, വി കെ രണദേവ്, എ എച്ച് അക്ബര്‍, വി എസ് ദാസന്‍, കെ പുരുഷോത്തമന്‍, കെ കെ വിജയന്‍ നേതൃത്വം നല്‍കി. മണത്തലയില്‍ നിന്നും ആരംഭച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു.

പാവറട്ടി പഞ്ചായത്ത് വൈസ്പ്രസിഡണ്ടിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

പാവറട്ടി: പാവറട്ടി  പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.കെ. അബ്ദുള്‍ഫത്താഹിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെയും ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും വോട്ടുനേടിയാണ് പ്രമേയം പാസായത്.

കടലില്‍ അപകടങ്ങള്‍ പതിവാകുന്നു; കാഴ്ചക്കാരായി ലൈഫ് ഗാര്‍ഡുകള്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടല്‍കാണാനെത്തുവന്നര്‍ക്കും മല്‍സ്യതൊഴിലാളികള്‍ക്കും അപകട സമയങ്ങളില്‍ രക്ഷകരാവേണ്ട ലൈഫ്ഗാര്‍ഡുകള്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം കാഴ്ചക്കാരായി മാറുന്നു. സംസ്ഥാന ടൂറിസം വകുപ്പ് ബ്ളാങ്ങാട് ബീച്ചില്‍ നിയമിച്ച ലൈഫ്ഗാര്‍ഡുകളാണ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതു മൂലം കടല്‍ തീരത്ത് കാഴ്ചക്കാരായി കഴിയുന്നത്.

ചേറ്റുവ ടോള്‍ പിരിവ്: നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് എം.എല്‍.എ


അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് രണ്ടു തവണ നിവേദനം നല്‍കിയിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ടോള്‍ പിരിവ് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയും സര്‍ക്കാരും തുടരുന്ന നിസംഗത അംഗീകരിക്കാനാവില്ല. ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ താന്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ടോള്‍ പിരിവ് നിരന്തരമായി നടത്തുമെന്ന് എന്‍.എച്ച്.എ അറിയിച്ചിട്ടുള്ളതിനാല്‍ ടോള്‍ പിരിവ് തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നത്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണജനമായ പസ്താവനകള്‍ നടത്തി ദേശീയപാത അതോറിറ്റിയേയും സര്‍ക്കാറിനേയും ചിലര്‍ വെള്ളപൂശുകയാണ്. ജനകീയ പ്രക്ഷോപങ്ങള്‍ നടത്തി സര്‍ക്കാര്‍ നിലപാട് തിരുത്തിക്കുകയേ മാര്‍ഗ്ഗമുള്ളുവെന്നും വരുന്ന നിയമസഭ സമ്മേളനത്തിലും ടോള്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

ചേറ്റുവ ടോള്‍ പിരിവ്: ഒടുവില്‍ എം.എല്‍.എ രംഗത്ത്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്താലക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ മാറി നിന്ന ഗുരുവായൂര്‍ എം.എല്‍.എ ഒടുവില്‍ പത്രക്കുറിപ്പുമായി രംഗത്ത്. ചേറ്റുവ ടോള്‍ പിരിവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പിടിപ്പുകേടുമൂലമാണ് തുടരുന്നതെന്നും ഇതിനെതിരെ ജനകീയ സമരങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ രംഗത്തെത്തിയിട്ടുള്ളത്. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്താലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന പന്തല്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാവാതിരുന്ന എം.എല്‍.എയുടെ നടപടിക്കെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതും ടോള്‍ പിരിവിനെതിരെ മാര്‍ച്ച് മൂന്നിന് സി.പി.എം നടത്തുന്ന ബഹുജന മാര്‍ച്ചിനുള്ള മുന്നൊരുക്കം കൂടി ലക്ഷ്യം വെച്ചാണ് എം.എല്‍.എയുടെ പ്രസ്താവന. ഇതിനിടെ പി.ഡി.പി.നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.

സി.ഐ യെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ ചാവക്കാട് സി.ഐയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടപ്പുറം പുന്നക്കച്ചാല്‍ പുഴങ്ങരയില്ലത്ത് വീട്ടില്‍ ഷഫീറി(28)നേയാണ് കുന്നംകുളം സി.ഐ ബാബു കെ തോമസ്, ചാവക്കാട് എസ്.ഐ കെ മാധവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് സംഭവം. ഇതേ സമയം എടുത്ത വീഡിയോ ക്ളിപ്പില്‍ നിന്നാണ് പ്രതിയെ പോലിസ് തിരിച്ചറിഞ്ഞത്.

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

കോര്‍പറേറ്റുകള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് ഭരണകൂടം പിന്തുണ പ്രഖ്യാപിക്കുന്നു: പി സുരേന്ദ്രന്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ടോള്‍ പിരിവുകളിലൂടെ കോര്‍പറേറ്റുകള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് ഭരണകൂടം പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണം: പി കെ അബ്ദുറബ്ബ്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആര്‍ട്സ് സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹ്യ ക്ഷേമ പരിപാടികള്‍ നടത്തി നാട്ടിലെ പിന്നാക്ക അവസ്ഥക്ക് പരിഹാരം കാണാന്‍ സാമൂഹ്യ സംഘടനകള്‍ തയ്യാറാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

ചേറ്റുവ ടോള്‍: പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു നേരെ അധികൃതര്‍ മുഖം തിരിക്കുന്നു

അഖ്ബര്‍ ചാവക്കാട്
എം.എല്‍.എ ക്കെതിരെ വ്യാപക പ്രതിഷേധം
ചാവക്കാട്: കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 27 ദിനം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ടോള്‍ പിരിവിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങാന്‍ മടിച്ചു നില്‍ക്കെയാണ് പി.ഡി.പി നിരാഹാര സമരവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രഖ്യാപിച്ച കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പി.ഡി.പി നടത്തുന്ന നിരാഹാര സമര പന്തല്‍ സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല.

ഒരുമ മീലാദ് ഫെസ്റ്റ്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: എടക്കഴിയൂര്‍ ഒരുമ ഗ്രൂപ്പ് കാദരിയ്യയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരുമ മീലാദ് ഫെസ്റ്റ് ഖാദരിയ്യ ജുമാമസ്ജിദ് ഖത്തീബ് ടി എം അഷറഫ് ദാരിമി ഉദ്ഘാടനം ചെയ്തു. സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. എന്‍ കെ അബ്ദുല്ലകുട്ടി ഹാജി, കെ എ നാസര്‍, വി പി മൊയ്തു ഹാജി, കെ കെ അബൂബക്കര്‍, കെ കെ ഉസ്മാന്‍, എ വി അബൂബക്കര്‍ ഖാസിമി, മുജീബ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, പി കെ അഷ്ക്കര്‍, കെ എസ് റാഫി സംസാരിച്ചു. തുടര്‍ന്ന് മദ്രസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

ഹര്‍ത്താല്‍: തീരദേശ മേഖലയില്‍ ഭാഗികം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: പാലിയേക്കര ടോള്‍ പ്ളാസയിലേക്ക് ബി.ജെ.പി മാര്‍ച്ചിനു നേരെ പോലിസ് അകാരണമായി ലാത്തിചാര്‍ജ് നടത്തിയെന്നാരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തീരദേശ മേഖലയില്‍ ഭാഗികം. ചാവക്കാട് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ പലതും നിരത്തിലിറങ്ങി. ഗ്രാമീണ മേഖലകളില്‍ പലയിടത്തും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ചാവക്കാട് നഗരത്തില്‍ രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതേ സമയം ഇതു വഴി വന്ന കെ.എസ്.ആര്‍.ടി.സി ബസുകളും വിവാഹ പാര്‍ട്ടികളുടേതടക്കമുള്ള വാഹനങ്ങളും പ്രകടനക്കാര്‍ തടഞ്ഞങ്കിലും വാഹനങ്ങളെ പോലിസ് കടത്തിവിട്ടു.

മദ്യപിച്ച് യുവാവ് ഓടിച്ച കാര്‍ ടെംമ്പോ ട്രാവലറടിച്ചു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ മദ്യപിച്ച് യുവാവ് ഓടിച്ച കാര്‍ ടെംമ്പോ ട്രാവലറടിച്ചു. അപകടം കണ്ട് ഓടികൂടിയ നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയതോടെ ഇയാള്‍ ടെംമ്പോ ട്രാവലര്‍ ഡ്രൈവര്‍ക്ക് 2000 രൂപ നല്‍കി തടിയൂരി. രാവിലെ 11.15 ഓടെ മണത്തല മുല്ലത്തറയില്‍ വെച്ചാണ് അപകടം. ഇതേ സമയം കാറില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള കുടംബവും ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ കാറില്‍ നിന്നിറങ്ങിയ ഇയാള്‍ ആദ്യം തുക നല്‍കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ തടിച്ചു കൂടി 1500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ 2000 രൂപ നല്‍കി ഇയാള്‍ കാറോടിച്ചു പോകുകയായിരുന്നു.

പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

ചാവക്കാട്: തെക്കേ ബൈപാസിന് പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്നതോടെ പറമ്പിലെ മൂന്നു തെങ്ങുകളിലേക്കും തീ പടര്‍ന്നു. ഇതോടെ ഓടികൂടിയ നാട്ടുകാര്‍ തീ അണക്കുകയായിരുന്നു. ഗുരുവായൂര്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

കക്കാവര്‍ഗ കൃഷി: മലയാളി ശാസ്ത്ര സംഘത്തിന് ദേശീയ ഗ്രൂപ്പ് പുരസ്ക്കാരം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്:
കല്ലുമ്മക്കായ്, കായല്‍മുരിങ്ങ, കക്ക തുടങ്ങിയ കൃഷിയില്‍ സാങ്കേതിക പരിശീലനം നല്‍കിയ ചാവക്കാട്ടുകാരനായ ശാസ്ത്രജ്ഞന്‍ അടങ്ങുന്ന സംഘത്തിന് ദേശീയ ഗ്രൂപ്പ് പുരസ്ക്കാരം. കൊച്ചി കേന്ദ്ര സമുദ്രമല്‍സ്യഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ചാവക്കാട് മടേകടവ് തറമ്മല്‍ വീട്ടില്‍ ഡോ.ടി എസ് വേലായുധന്‍ അടങ്ങുന്ന സംഘത്തിനാണ് ഡോ. ടി വി ആര്‍ പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പിള്ള അക്വാ കള്‍ച്ചര്‍ ഗ്രൂപ്പ് പുരസ്ക്കാരം ലഭിച്ചത്.

ദേശീയപാതയില്‍ ബൈക്ക്‌ ഓട്ടോയില്‍ ഇടിച്ച് നാലുവയസുകാരിയുള്‍പ്പെടെ ആറുപേര്‍ക്ക് ക്കേറ്റു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് ദേശീയപാതയില്‍ ബൈക്ക്‌ ഓട്ടോയില്‍ ഇടിച്ച് നാലുവയസുകാരിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.നാലു ഓട്ടോയാത്രികരും രണ്ട് ബൈക്ക് യാത്രികര്‍ക്കുമാണ് പരിക്കേറ്റത്. ഓട്ടോയാത്രികയായ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ബ്ലാങ്ങാട് തൊട്ടാപ്പ് പാറാട്ടുവീട്ടില്‍ ഷാഹുവിനെയും(50) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

കാളാനി കായലോര ഫെസ്റ്റിവല്‍

പാവറട്ടി: പാവറട്ടി എം.ഡി.സി.യുടെ മരുതയൂര്‍ കാളാനി കായലോര ഫെസ്റ്റിവല്‍ ശനിയാഴ്ച നടക്കും. വൈകീട്ട് 4 ന് കവല സെന്ററില്‍ നിന്നു ഘോഷയാത്ര ആരംഭിക്കും. 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, നാടന്‍പാട്ട്, കര്‍ണ്ണാട്ടിക് സംഗീതം, ദഫ്മുട്ട്, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയും രാത്രി 7 ന് പട്ടുറുമാല്‍ ടീമിന്റെ കലാസന്ധ്യയും അരങ്ങേറും. പത്രസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ കമ്മിറ്റി ഭാരവാഹികളായ എം.കെ. അനില്‍കുമാര്‍, അബ്ദുട്ടി കൈതമുക്ക്, വി. അബ്ദുള്‍ ഖലീല്‍, പി.എച്ച്. സൈനുല്‍ ആബ്ദീന്‍, നിസാര്‍ മരുതയൂര്‍ എന്നിവര്‍ പങ്കെടുത്തു.

ചേറ്റുവ ടോള്‍ പിരിവ്: പി.ഡി.പി അനിശ്ചിതകാല നിരാഹാര സമരം 25 ദിനം പിന്നിട്ടു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ദിനം പിന്നിട്ടു. ഗായകന്‍ ഫിറോസ് ബാബു ഇന്നലെ സമരപ്പന്തലിലെത്തി നിരാഹാര സമരം അനുഷ്ഠിക്കുന്ന പി.ഡി.പി ജില്ലാ കൌണ്‍സില്‍ അംഗം എ എം ഷക്കീറിനെ ഹാരമണിയിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്.

കുടിവെള്ളമില്ല; തൊട്ടാപ്പ് പത്തുപുര കോളനിക്കാര്‍ ദുരിതത്തില്‍


അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്തിലെ തൊട്ടാപ്പ് ബദര്‍പള്ളി പത്തുപുര കോളനിക്കാര്‍ ദുരിതത്തില്‍. കോളനിയിലെ കുടുംബങ്ങളടക്കം 30-ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ശുദ്ധജലത്തിനായുള്ള ഇവരുടെ നെട്ടോട്ടത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളം ശേഖരിക്കുന്നതിനായി രാവിലെ തന്നെ സ്ത്രീകളടക്കമുള്ളവര്‍ തൊട്ടടുത്ത ശുദ്ധ ജല വിതരണപൈപ്പിനു മുന്നില്‍ കുടങ്ങള്‍ നിരത്തി വെക്കുമെങ്കിലും പൈപ്പിലൂടെ വെള്ളം ലഭിക്കാറില്ല. വിരലിലെണ്ണാവുന്ന ജലവിതരണ ടാപ്പുകള്‍ മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം ലഭിക്കുക അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് 27ന് ധര്‍ണ

പാവറട്ടി: കോണ്‍ഗ്രസ് എ വിഭാഗം നേതാവും പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ത്രേസ്യാമ്മ റപ്പായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ വിഭാഗം പ്രവര്‍ത്തകരുടെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും 27ന് നടക്കുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

ഗുരുവായൂര്‍ റോഡ് പൊളിച്ചു ആയിരത്തോളം ടെലിഫോണ്‍ കണക്ഷനുകള്‍ തകരാറിലായി

ഗുരുവായൂര്‍: ഗുരുവായൂരില്‍ റോഡ് സൗന്ദര്യവത്കരിച്ച് നടപ്പാതയുണ്ടാക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ ആയിരത്തോളം വരുന്ന ടെലിഫോണ്‍ കണക്ഷനുകള്‍ തകരാറിലായി.

പാവറട്ടി പഞ്ചായത്ത് അംഗത്തിന് വധഭീഷണി

പാവറട്ടി: ഗ്രാമപഞ്ചായത്ത് മെംബര്‍ ഫ്രാന്‍സിസ് പുത്തൂരിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. നാലാം വാര്‍ഡ് മെംബറായ ഫ്രാന്‍സീസിന്റെ പാവറട്ടി സെന്ററിലുള്ള കച്ചവട സ്ഥാപനത്തില്‍ കയറിയാണ് ഇന്നലെ വൈകീട്ട് കണ്ടാലറിയുന്ന ആള്‍ വധ ഭീഷണി മുഴക്കിയതെന്ന് പാവറട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പഞ്ചായത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പറഞ്ഞു തുടങ്ങിയ ഇദ്ദേഹം പിന്നീട് പ്രകോപനപരമായി വധ ഭീഷണി മുഴക്കുകയായിരുന്നുവെത്രെ.

കൂരിക്കാട് ജനകീയ ജലപദ്ധതിക്ക് തുടക്കമായി

പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ തീരമേഖലയില്‍ ഏറെ ജലക്ഷാമം നേരിടുന്ന പ്രദേശമായ കൂരിക്കാട്ടേയ്ക്ക് ശുദ്ധജലം എത്തിക്കുന്നതിന് ജനകീയ ജലപദ്ധതിക്ക് തുടക്കമായി. ജനങ്ങളുടെ മുന്‍കയ്യിലാണ് പദ്ധതി. ഏഴാം വാര്‍ഡിലെ ആത്തട്ട്പറമ്പില്‍ സൗജന്യമായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയില്‍ ജലസംഭരണി നിര്‍മ്മിച്ച് പത്താം വാര്‍ഡിലെ കൂരിക്കാട് മേഖലയിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി.

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ളാന്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം. ഖരമാലന്യ സംസ്ക്കരണ പ്ളാന്റില്‍ ജോലിയെടുക്കുന്ന പത്തോളം തൊഴിലാളികള്‍ക്കാണ് എട്ടുമാസമായി ശമ്പളം നല്‍കാത്തത്. കഴിഞ്ഞ ഓണത്തിനാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയതെന്നും ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ച പ്രതിപക്ഷ അംഗം കെ വി സത്താര്‍ യോഗത്തില്‍ പറഞ്ഞു.

മീലാദ് മീറ്റ് നടത്തി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: എടക്കഴിയൂര്‍ ന്യൂ ഫ്രന്‍സ് മിലാദ് നൈറ്റ് നടത്തി. പൊതുസമ്മേളനം. ബുര്‍ദ മജ്ലിസ്, വിദ്യര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. എ വി അബൂബക്കര്‍ ഖാസിമി എടക്കഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മംഗല്ല്യ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് ദാരിമി അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കൂരിക്കാട്ടേക്ക് വെള്ളം കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടയുമെന്ന്: കെ.പി. ജോസഫ് മാസ്റര്‍

പാവറട്ടി: പെരിങ്ങാട് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസായ ആത്തട്ടപറമ്പിലെ കുളത്തില്‍ കിണര്‍ കുഴിച്ച് കൂരിക്കാട്ടേക്ക് വെള്ളം കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടയുമെന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ കെ.പി. ജോസഫ് മാസ്റര്‍ പറഞ്ഞു.

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ആരോഗ്യ സന്ദേശമുയര്ത്തിത പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: "ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം'' എന്ന സന്ദേശമുയര്ത്തിത ഫെബ്രുവരി 10 മുതല്‍ 20 വരെ നടത്തുന്ന പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിനിന്റെ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടവും യോഗ പ്രദര്ശെനവും നടത്തി.

സംയുക്ത നബിദിന റാലി നടത്തി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: സുന്നി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത നബിദിന റാലി നടത്തി. മണത്തല പള്ളി പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ചാവക്കാട്ട് സമാപിച്ചു. ദഫ്മുട്ട്, അറബന മുട്ട് എന്നിവ റാലിക്ക് പൊലിമയേകി. തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആര്‍.വി.എം ബഷീര്‍ മൌലവി, ഉമര്‍ മുസ്ലിയാര്‍ കടങ്ങല്ലൂര്‍, പി കെ അബൂബക്കര്‍ ഹാജി കൌക്കാനപ്പെട്ടി, സെയ്തലവി മദനി, ഹൈദ്രോസ് ഹൈദ്രൂസി, മുഹമ്മദുണ്ണി ഹാജി അഞ്ചങ്ങാടി, അബ്ദുള്‍ ഹമീദ് ലത്ത്വീഫി, യൂസഫ് ഹാജി, യൂസഫ് സഖാഫി, അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്കി .

പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ബുര്‍ദ മജ്ലിസ്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ തങ്ങള്‍പ്പടി തീക്കോട് മഖാം പരിസരത്ത് ഭക്തിയുടെ തിരകളുയര്‍ന്നു. മദ്ഹു റസൂല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് മഖാം പരിസരത്ത് ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത്. പ്രഫ. സയ്യിദ് ഉമര്‍ മുഹ്ദാര്‍ മുഹമ്മദുബ്നു അശൈഖ് അബൂബക്കര്‍ അബൂദാബി പ്രഭാഷണം നടത്തി. കീക്കോട്ട് ജാറം പള്ളി കാരണവര്‍ കീക്കോട്ട് സയ്യിദ് ഹുസയ്ന്‍ തങ്ങള്‍, കീക്കോട്ട് സയ്യിദ് അലി സഖാഫ് തങ്ങള്‍ നേതൃത്വം നല്‍കി. മഖാം സിയാറത്ത്, അഹ്ലുല്‍ ആബാഅ് മൌലീദ്, ദുആ മജ്ലിസ്, ബുര്‍ദ മജ്ലിസ്, അന്നദാനം എന്നിവ ഉണ്ടായി. 

ചാവക്കാട് ബീച്ചില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ സ്ഥാന നിര്‍ണയത്തിനായി ഉദ്യോഗസ്ഥര്‍ ബ്ളാട്ടെത്തി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ ചെലവിട്ട് ബ്ളാങ്ങാട് ബീച്ചില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ സ്ഥാന നിര്‍ണയത്തിനായി ഉദ്യോഗസ്ഥര്‍ ബ്ളാട്ടെത്തി. ആര്‍ക്കിടക്റ്റ് രഘുറാമിന്റെ നേതൃത്വത്തിലുള്ള സംഘാണ് ഇന്നലെ ബീച്ച് സന്ദര്‍ശിച്ചത്. ബ്ളാങ്ങാട് ബീച്ചിലേക്ക് നലവില്‍ കടന്നു വരുന്ന വഴി തന്നേയാണ് ടൂറിസം പദ്ധതിയിലും കവാടമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കുന്നംകുളത്ത് ആന ഇടഞ്ഞ് വ്യാപകമായ അക്രമത്തിനിടെ ഒരാള്‍ മരിച്ചു

കുന്നംകുളം: കുന്നംകുളത്ത് ആന ഇടഞ്ഞ് വ്യാപകമായ അക്രമത്തിനിടെ ഒരാള്‍ മരിച്ചു പഴഞ്ഞി ചിറവരമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടു വന്ന ഗ്രാങ്ങാട്ട് വിഷ്ണുപ്രസാദ് എന്ന ആനയണ് വിരണ്ടോടിയത്. പാറമ്പാടം കുരിശുപള്ളിക്കടുത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കയറിയ ആനയുടെ ആക്രമണത്തിനിരയായ കോലാടി സൈമണ്‍ (74) ആണ് മരിച്ചത്.

ലാത്തിയടിയിലും കല്ലേറിലും സി.ഐ. അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ കാഴ്ച കഴിഞ്ഞ് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പോലിസ് യുവാക്കളെ വിരട്ടിയോടിച്ചതിനെ ചൊല്ലി സംഘര്‍ഷം. ലാത്തിയടിയിലും കല്ലേറിലും സി.ഐ. അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. കല്ലേറില്‍ ചാവക്കാട് സി.ഐ കെ സുദര്‍ശ(40)നും പോലിസിന്റെ ലാത്തിയടിയില്‍ കടപ്പുറം അഞ്ചങ്ങാടി ഹാജ്യാരകത്ത് മുഹമ്മദാലിയുടെ മകന്‍ താഹിര്‍ (23), പുന്നക്കച്ചാല്‍ പള്ളത്ത് വീട്ടില്‍ കാദറിന്റെ മകന്‍ ഷഹീര്‍ (22) എന്നിവര്‍ക്കും പരിക്കേറ്റു.
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃത കെട്ടിട നിര്‍മാണം തകൃതി. കടപ്പുറം അഞ്ചങ്ങാടി ജുമാഅത്ത് പള്ളിക്ക് വടക്കു ഭാഗത്താണ് അനധികൃത കെട്ടിട നിര്‍മാണം തകൃതിയായി നടക്കുന്നത്. പഞ്ചായത്ത് നിയമം ലംഘിച്ച് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മറ്റി കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ സെക്രട്ടറി പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

തൊട്ടാപ്പില്‍ ഓല മേഞ്ഞ വീട് കത്തി നശിച്ചു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ്ഹൌസിന് കിഴക്ക് സുനാമി കോളനിക്കടുത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ചു. താവേറ്റി വീട്ടില്‍ സുധാകരന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കട്ടില്‍, ഗൃഹോപകരണങ്ങള്‍, വിവിധ രേഖകള്‍, നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലേക്കുള്ള സാനിറ്ററി സാധനങ്ങള്‍ തുടങ്ങിയവ കത്തി നശിച്ചു. ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ഇതേ സമയം വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഓടി കൂടിയ പരിസരവാസികള്‍ തീ അണച്ചു. വീട് പൂര്‍ണമായും കത്തിയമര്‍ന്നു.

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ടോള്‍ പിരിവിന്റെ പേരില്‍ നടക്കുന്നത് ഗുണ്ടാ പിരിവ്: സി ആര്‍ നീലകണ്ഠന്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ടോള്‍ പിരിവിന്റെ പേരില്‍ നടക്കുന്നത് ഗുണ്ടാപ്പിരിവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമൊവശ്യപ്പെട്ട് ചേറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ടോള്‍ ഫ്രീ ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ നടക്കുന്ന പിരിവിന്റെ വിഹിതം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ചില മാധ്യമ പ്രവര്‍ത്തകരും കൈപ്പറ്റുന്നുണ്ട്.

കണ്ടല്‍ നശീകരണം: ഉദ്യോഗസ്ഥസംഘം വിവരശേഖരണം നടത്തി

പാവറട്ടി: തീരദേശമേഖലയില്‍ കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ച ഭൂവുടമകളുടെ വിവരശേഖരണത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചാവക്കാട് താലൂക്കിലെ ചക്കംകണ്ടം, മരുതയൂര്‍ , പെരിങ്ങാട്, ചുക്കുബസാ ര്‍, തിരുനെല്ലൂര്‍ , ഇടയഞ്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തിയത്. കായലോര മേഖലയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റവന്യൂഭൂമിയിലേയും സ്വകാര്യ ഭൂമിയിലേയും ഹെക്ടര്‍ കണക്കിന് കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ചിരുന്നു.

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

 അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. നേര്‍ച്ചയുടെ പ്രധാന ദിവസമായ ഇനലെ രാവിലെ വീട്ടു കാഴ്ചകളും ഉച്ചക്ക് താബൂത്ത് കാഴ്ചയും ജാറം അങ്കണത്തിലെത്തി. പന്നീട് കൊടികയറ്റ കാഴ്ച ജാറം അങ്കണത്തിലെത്തി കൊടിയേറ്റി.

ചേറ്റുവ ടോള്‍: മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളികന്നു: പോപുലര്‍ ഫ്രണ്ട്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാകന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് പോപുലര്‍ ഫ്ര-ണ്ട് ജല്ലാ കമ്മറ്റി അംഗം ഷിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടതന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. പിഡി.പി നടതന ജനകീയ സമരം ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എ

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

റാണാ പ്രഥാപ്
വടക്കേക്കാട്: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് മണത്തല കുന്നത്ത് ശ്രീജിത്ത് (20) തിരുവളയനൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി നന്ദകിഷോര്‍ (16) എന്നിവരെ ചാവക്കാട് ആശുപത്രിയിലും, വടുതല പുറക്കാട്ട് ഉബൈദിനെ കുന്നുംകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആറ്റുപുറം വളവിലാണ് അപകടം. ആല്‍ത്തറ ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ്: അനിശ്ചിതകാല നിരാഹാര സമരം നടത്തിയ സുലൈമാന്‍ കൊരട്ടിക്കരയെ അറസ്റ്റു ചെയ്തു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിയ പി.ഡി.പി ജല്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയെ സമരപന്തലല നിന്നും പോലിസ് അറസ്റ്റു ചെയ്ത് നീക്കി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ചാവക്കാട് എസ്.ഐ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തിലെത്തിയ പോലിസ് ബലം പ്രയോഗിച്ച് സ്ട്രെക്ച്ചറിലെടുത്ത് ആംബുലന്‍സില്‍ കണ്ടുപോകുകയായിരുന്നു. ഇതേ സമയം പി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും

കരുണയുടെയും സ്ഹേത്തിന്റെയും പ്രചാരകരാവുക: ഹൈദരലി ശിഹാബ് തങ്ങള്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: മാനവികതയെ ഉയര്‍ത്തിപ്പിടിച്ച് കരുണയുടെയും സ്ഹേത്തിന്റെയും പ്രചാരകരാകണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും യു.എ.ഇ കമ്മറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സന്ദേശമുയര്‍ത്തി പോപുലര്‍ ഫണ്ട് കാംപയിന്‍

അഖ്ബര്‍ ചാവക്കാട്
ചേറ്റുവ: "ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം'' എന്ന സന്ദേശമുയര്‍ത്തി ഫെബ്രുവരി 10 മുതല്‍ 20 വരെ നടത്തുന ദേശീയ കാംപയിനിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞു കൂടിയ ചേറ്റുവ പാലം പരിസരത്ത് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ജനതയുണ്ടങ്കിലേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂവെന്നും മുഴുവന്‍ ജനങ്ങളും പോപുലര്‍ ഫണ്ട് ആരോഗ്യ പരിപാലന കാംപയിനില്‍