പേജുകള്‍‌

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

എം.എല്‍.എ യുടെ പണി നാട്ടിലെ സമര പന്തലുകള്‍ സന്ദര്‍ശിക്കലല്ല: സി.പി.എം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: നിയോജക മണ്ഡലത്തില്‍ നടക്കുന്ന മുഴുവന്‍ സമര വേദികളും സന്ദര്‍ശിക്കലല്ല ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എയുടെ പണിയെന്ന് സി.പി.എം ഏരിയ കമ്മറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമത്തിന് ജനകീയ പിന്തുണ ലഭിച്ചു കൊണ്ടിരിക്കെ എം.എല്‍.എ സമര പന്തല്‍ സന്ദര്‍ശിക്കാത്തതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കള്‍.
 കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിന്റെ ആയുസ്സ് മറ്റു കക്ഷികളുടെ പിന്തുണയില്ലാതെ സി.പി.എം ഒറ്റക്ക് തീരുമാനിക്കും. മാന്യമായി ക്ഷണിക്കാതിരുന്നതിനാലാണ് ടോള്‍ പിരിവിനെതിരെ ചേറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ടോള്‍ ഫ്രീഡേ സമരത്തില്‍ പാര്‍ട്ടി പങ്കെടുക്കാതിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം ഇടപ്പെട്ടാല്‍ ടോള്‍ പിരിവ് നിര്‍ത്താനാവുമെന്നും ഇതിനു മുന്നോടിയായി മാര്‍ച്ച് മൂന്നിന് ചേറ്റുവ ടോള്‍ ബൂത്തിലേക്ക് ചാവക്കാട്, നാട്ടിക ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്, മണലൂര്‍ ഏരിയ സെക്രട്ടറി ടി വി ഹരിദാസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, എന്‍ കെ അക്ബര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.