പേജുകള്‍‌

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

കുടിവെള്ളമില്ല; തൊട്ടാപ്പ് പത്തുപുര കോളനിക്കാര്‍ ദുരിതത്തില്‍


അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്തിലെ തൊട്ടാപ്പ് ബദര്‍പള്ളി പത്തുപുര കോളനിക്കാര്‍ ദുരിതത്തില്‍. കോളനിയിലെ കുടുംബങ്ങളടക്കം 30-ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ശുദ്ധജലത്തിനായുള്ള ഇവരുടെ നെട്ടോട്ടത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളം ശേഖരിക്കുന്നതിനായി രാവിലെ തന്നെ സ്ത്രീകളടക്കമുള്ളവര്‍ തൊട്ടടുത്ത ശുദ്ധ ജല വിതരണപൈപ്പിനു മുന്നില്‍ കുടങ്ങള്‍ നിരത്തി വെക്കുമെങ്കിലും പൈപ്പിലൂടെ വെള്ളം ലഭിക്കാറില്ല. വിരലിലെണ്ണാവുന്ന ജലവിതരണ ടാപ്പുകള്‍ മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം ലഭിക്കുക അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു.
 കോളനിക്കടുത്തുള്ള ഒരു ടാപ്പിലൂടെ വെള്ളം ലഭിച്ചിട്ട് പത്ത് വര്‍ഷത്തിലധികമായത്രേ. കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും അത്യാവശ്യ കാര്യങ്ങള്‍ക്കുമായി കോളനിവാസികള്‍ക്ക് ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണുള്ളത്. കനത്ത ചൂടില്‍ തീരദേശമേഖല വറ്റി വരളുമ്പോള്‍ കുടിവെള്ള വിതരണത്തിനായി ബദല്‍ സംവിധാനങ്ങളൊരുക്കാനോ ഉള്ള ജല പദ്ധതികളുടെ കാര്യശേഷി വര്‍ധിപ്പിക്കാനോ ചെയ്യാതെ പഞ്ചായത്ത് അധികൃതരുടെ വട്ടം കറക്കല്‍ തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.