പേജുകള്‍‌

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണം: പി കെ അബ്ദുറബ്ബ്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആര്‍ട്സ് സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹ്യ ക്ഷേമ പരിപാടികള്‍ നടത്തി നാട്ടിലെ പിന്നാക്ക അവസ്ഥക്ക് പരിഹാരം കാണാന്‍ സാമൂഹ്യ സംഘടനകള്‍ തയ്യാറാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസകുട്ടി ഹാജിക്ക് മന്ത്രി ഷിഹാബ് തങ്ങള്‍ പുരസ്ക്കാരം നല്‍കി. ആര്‍ വി ഹിമാമുദ്ദീന്‍, എ വി അബൂബക്കര്‍ ഖാസിമി, പി കെ അബ്ദുള്‍ കരീം ഹാജി, ടി എ കോയ, വി എസ് അഹമ്മദ് സുലൈമാന്‍ ഹാജി, കെ എസ് ഷാഫി, പി എം അനസ് സംസാരിച്ചു. റിലീഫ് വിതരണം, മുഅല്ലിമുകളെ ആദരിക്കല്‍, ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ എന്നിവയും ഉണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.