പേജുകള്‍‌

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ദേശീയപാതയില്‍ ബൈക്ക്‌ ഓട്ടോയില്‍ ഇടിച്ച് നാലുവയസുകാരിയുള്‍പ്പെടെ ആറുപേര്‍ക്ക് ക്കേറ്റു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് ദേശീയപാതയില്‍ ബൈക്ക്‌ ഓട്ടോയില്‍ ഇടിച്ച് നാലുവയസുകാരിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.നാലു ഓട്ടോയാത്രികരും രണ്ട് ബൈക്ക് യാത്രികര്‍ക്കുമാണ് പരിക്കേറ്റത്. ഓട്ടോയാത്രികയായ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ബ്ലാങ്ങാട് തൊട്ടാപ്പ് പാറാട്ടുവീട്ടില്‍ ഷാഹുവിനെയും(50) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
  ഒരുമനയൂര്‍ പാലംകടവില്‍ മാളിയേക്കല്‍ ഷഹീമിന്റെ ഭാര്യ റസ്മിയയെ (23) മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ഗുരുതരപരിക്കേറ്റ മകള്‍ ഐഷയെ (നാല്) തൃശൂര്‍ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷഹീമിന്റെ പിതാവ് ഒരുമനയൂര്‍ പാലംകടവില്‍ മാളിയേക്കല്‍ മുഹമ്മദലിക്കും (65) പരിക്കേറ്റിട്ടുണ്ട്.

 ബൈക്കില്‍ യാത്ര ചെയ്തിരുന്ന അണ്ടത്തോട് ചെറായി കുറ്റ്യേരി സുരേഷ് (24), ചെറായി പൊയ്യക്കാട്ടില്‍ ഫസലു (22) എന്നിവരെയും മുതുവട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ശേഷം മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്താണ് സംഭവം. മദ്യപിച്ച് രണ്ട് ബൈക്കുകളിലായി എത്തിയ സംഘത്തിലെ ഒരു ബൈക്ക് ഓട്ടോയിലിടിക്കുകയായിരുന്നു. മറ്റേ ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേരെ മദ്യപിച്ച് ബൈക്കോടിച്ചതിന് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.