പേജുകള്‍‌

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ്: അനിശ്ചിതകാല നിരാഹാര സമരം നടത്തിയ സുലൈമാന്‍ കൊരട്ടിക്കരയെ അറസ്റ്റു ചെയ്തു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിയ പി.ഡി.പി ജല്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയെ സമരപന്തലല നിന്നും പോലിസ് അറസ്റ്റു ചെയ്ത് നീക്കി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ചാവക്കാട് എസ്.ഐ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തിലെത്തിയ പോലിസ് ബലം പ്രയോഗിച്ച് സ്ട്രെക്ച്ചറിലെടുത്ത് ആംബുലന്‍സില്‍ കണ്ടുപോകുകയായിരുന്നു. ഇതേ സമയം പി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും
 മുദ്രാവാക്യം മുഴക്കി അറസ്റ്റു ചെയ്യുുന്നതിനെ എതിര്‍ത്തു. ചാവക്കാട് താലൂക്ക് ആശുപത്രിയല്‍ പ്രവേശിപ്പിക്കപ്പെട്ട സുലൈമാന്‍ കൊരട്ടിക്കര അവിടെയും നിരാഹാരം തുടരുകയാണ്. നേരത്തെ സമരം നടത്തിയിരന ടി എം മജീദിനെയും പിന്നീട് ഫിറോസ് തോട്ടപ്പടിയെയും അറസ്റ്റു ചെയ്തു നീക്കിയപ്പോഴാണ് സുലൈമാന്‍ കൊരട്ടിക്കര നിരാഹരം സമരം ആരംഭിച്ചത്. അതേസമയം പി.ഡി.പി ജല്ലാ കൌണ്‍സില അംഗം എ എം ഷക്കീര്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. ടോള്‍ പിരിവ് നിര്‍ത്തലാകന്നത് വരെ സമരം തുടരുമെന്ന് പി.ഡി.പി നേതാക്കളായ എ എച്ച് മുഹമ്മദ്, ഹുസയ്ന്‍ അകലാട്, മൊയ്നുദ്ദീന്‍ കറുകമാട്, റഷീദ് തൃതല്ലൂര്‍, സിദ്ദീഖ് മന്നൈനി, അബ്ദുള്‍ ഖാദര്‍ ഹാജി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.