പേജുകള്‍‌

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ്: പി.ഡി.പി അനിശ്ചിതകാല നിരാഹാര സമരം 25 ദിനം പിന്നിട്ടു

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ദിനം പിന്നിട്ടു. ഗായകന്‍ ഫിറോസ് ബാബു ഇന്നലെ സമരപ്പന്തലിലെത്തി നിരാഹാര സമരം അനുഷ്ഠിക്കുന്ന പി.ഡി.പി ജില്ലാ കൌണ്‍സില്‍ അംഗം എ എം ഷക്കീറിനെ ഹാരമണിയിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്.
 ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തീരദേശ ഹര്‍ത്താല്‍ നടത്തിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ പി എം ഫ്രാന്‍സിസ് സമരപന്തലിലെത്തിയിരുന്നു. എന്നാല്‍ പിരിവ് നിര്‍ത്തലാക്കും വരെ സമരം തുടരുമെന്നാണ് പി.ഡി.പി നേതാക്കള്‍ കലക്ടറെ അറിയിച്ചിരുന്നത്. എന്നാല്‍ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ സമര പന്തല്‍ സന്ദര്‍ശിക്കാത്തതിനെതിരെ മേഖലയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. അനിശ്ചിതകാല നിരാഹാര സമരം നടത്തി വന്നിരുന്ന പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദിനെയും പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയെയും സുലൈമാന്‍ കൊരട്ടിക്കരയേയും സമരപന്തലില്‍ നിന്നും പോലിസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.