പേജുകള്‍‌

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

പാവറട്ടി പഞ്ചായത്ത് വൈസ്പ്രസിഡണ്ടിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

പാവറട്ടി: പാവറട്ടി  പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.കെ. അബ്ദുള്‍ഫത്താഹിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെയും ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും വോട്ടുനേടിയാണ് പ്രമേയം പാസായത്.

15 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ അവിശ്വാസപ്രമേയചര്‍ച്ച തുടങ്ങിയ ഉടന്‍ ഇറങ്ങിപ്പോയി. ഒന്‍പത് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും പാര്‍ട്ടിയുടെ വിപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം ഷാബിന സലീം വോട്ട് ചെയ്തില്ല. രണ്ടു സി.പി.എം. അംഗങ്ങളുടെയും രണ്ട് ബി.ജെ.പി. അംഗങ്ങളുടെയും പിന്തുണയോടെ എട്ട് വോട്ട് നേടി പ്രമേയം പാസായി.
...
നാലാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിക്കുകയും ഇപ്പോള്‍ കോണ്‍ഗ്രസ് എ വിഭാഗവുമായി സഹകരിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് പുത്തൂര്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. രാജീവിന് അവിശ്വാസ നോട്ടീസ് നല്‍കിയത് ഫിബ്രവരി 15നാണ്. കോണ്‍ഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ത്രേസ്യാമ്മ റപ്പായി, കോണ്‍ഗ്രസ് അംഗങ്ങളായ ബഷീര്‍ ജാഫ്‌ന, ഷാബിന സലിം, കേരള കോണ്‍ഗ്രസ് (എം) ലെ അഭിനി ശശി എന്നിവരാണ് പ്രമേയത്തില്‍ ഒപ്പിട്ടിരുന്നത്. ത്രേസ്യാമ്മ റപ്പായി, ബഷീര്‍ ജാഫ്‌ന, ഫ്രാന്‍സിസ് പുത്തൂര്‍ , അഭിനി ശശി, സി.പി.എമ്മിലെ ശോഭന ഞ്ജിത്ത്, സതീശന്‍ പള്ളാറ, ബി.ജെ.പി. യിലെ പി.എന്‍ . ദേവകി, ഷഗീല ധര്‍മ്മരാജ് എന്നീ എട്ടംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

പ്രമേയ ചര്‍ച്ച സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അംഗങ്ങള്‍ക്ക് കൊടുത്ത കത്തിലെ അപാകം ചൂണ്ടിക്കാട്ടി, ചട്ടവിരുദ്ധമായാണ് യോഗം നടത്തുന്നതെന്ന് കാണിച്ചാണ് ആറ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
മുസ്‌ലിം ലീഗ് അംഗങ്ങളായ വി.കെ. അബ്ദുള്‍ഫത്താഹ്, ഹസീന ഷാഹുല്‍ഹമീദ്, കോണ്‍ഗ്രസ് അംഗങ്ങളായ പി.എം. മുഹമ്മദ് ഷെരീഫ്, അഞ്ചാംവാര്‍ഡ് അംഗം ജോണ്‍ വയനാടന്‍, വിമല സേതുമാധവന്‍ , കേരള കോണ്‍ഗ്രസ് അംഗം എന്‍ .ജെ. ലിയോ എന്നിവരാണ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിച്ച് പുറത്തുപോയത്. അതിനുശേഷമായിരുന്നു പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്.

മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും വിപ്പ് പുറപ്പെടുവിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) വിപ്പ് നല്‍കിയില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് അംഗങ്ങള്‍ ഓരോരുത്തരായി രണ്ട് ചേരിയില്‍ നിലകൊണ്ടു.

ഭരണസമിതിയില്‍ ആറ് കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. ഇതിന് പുറമെ ഒരു കോണ്‍ഗ്രസ് വിമതനും. ത്രേസ്യാമ്മ റപ്പായി, ബഷീര്‍ ജാഫ്‌ന, ഷാബിന സലീം എന്നിവര്‍ എ വിഭാഗക്കാരും വിമല സേതുമാധവന്‍ , ജോണ്‍ വയനാടന്‍ , ആര്‍ .വി. മുഹമ്മദ് ഷെരീഫ് എന്നിവര്‍ ഐ വിഭാഗക്കാരുമാണ്. എ വിഭാഗത്തില്‍ കെ.പി. വിശ്വനാഥന്‍ ഗ്രൂപ്പുകാരാണ് ത്രേസ്യാമ്മ റപ്പായി, ബഷീര്‍ ജാഫ്‌ന, എന്നിവര്‍ സെക്രട്ടറിയുടെ ചട്ടവിരുദ്ധമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എന്‍ .ജെ. ലിയോ പറഞ്ഞു.

പഞ്ചായത്ത് വകുപ്പു മന്ത്രി, പഞ്ചായത്ത് ഡയറക്ടര്‍ , തദ്ദേശ സ്വയംഭരണ സെക്രട്ടറി, ജില്ലാ കളക്ടര്‍ , ഗ്രാമവികസന കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.