പേജുകള്‍‌

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

കോര്‍പറേറ്റുകള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് ഭരണകൂടം പിന്തുണ പ്രഖ്യാപിക്കുന്നു: പി സുരേന്ദ്രന്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ടോള്‍ പിരിവുകളിലൂടെ കോര്‍പറേറ്റുകള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് ഭരണകൂടം പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ജനള്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ കയ്യടക്കുമ്പോള്‍ ഭരണകൂടം നോക്കി നില്‍ക്കുകയാണെന്നും ഇതിനെതിരെ ഇത്തരം ജനകീയ സമരങ്ങള്‍ ഭാവി രാഷ്ട്രീയത്തില്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, ടി എ മജീദ്, അബ്ദുള്‍ ഖാദര്‍ കൊരട്ടിക്കര സംസാരിച്ചു. കടപ്പുറം മുനക്കകടവ് ജിംഖാന ക്ളബ്ബ് പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. പി എസ് മുഹമ്മദ് ഷെമീര്‍, പി എ അഷ്ക്കറലി, പി എ ഇബ്രാഹിം, എ കെ ഷുഹൈബ്, കെ കെ യഹിയ, പി കെ കബീര്‍, റെഫില്‍, പി എസ് സുഫൈര്‍, കെ ബി നബീല്‍, പി എം ആഷിഖ്, പി കെ ഫാസില്‍ നേതൃത്വം നല്‍കി. ഇതേസമയം പി.ഡി.പി നടത്തുന്ന നിരാഹാര സമരം 28 ദിനം പിന്നിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.