പേജുകള്‍‌

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

ചേറ്റുവ ടോള്‍ പിരിവ്: നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് എം.എല്‍.എ


അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് രണ്ടു തവണ നിവേദനം നല്‍കിയിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ടോള്‍ പിരിവ് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയും സര്‍ക്കാരും തുടരുന്ന നിസംഗത അംഗീകരിക്കാനാവില്ല. ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ താന്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ടോള്‍ പിരിവ് നിരന്തരമായി നടത്തുമെന്ന് എന്‍.എച്ച്.എ അറിയിച്ചിട്ടുള്ളതിനാല്‍ ടോള്‍ പിരിവ് തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നത്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണജനമായ പസ്താവനകള്‍ നടത്തി ദേശീയപാത അതോറിറ്റിയേയും സര്‍ക്കാറിനേയും ചിലര്‍ വെള്ളപൂശുകയാണ്. ജനകീയ പ്രക്ഷോപങ്ങള്‍ നടത്തി സര്‍ക്കാര്‍ നിലപാട് തിരുത്തിക്കുകയേ മാര്‍ഗ്ഗമുള്ളുവെന്നും വരുന്ന നിയമസഭ സമ്മേളനത്തിലും ടോള്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.