തൃശൂര്‍: ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴി ലഭ്യമാക്കുന്ന പദ്ധതി തൃശൂരില്‍ തുടങ്ങുന്നു. റീചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഡയല്‍ മൈ ഡോക്ടര്‍ എന്ന പദ്ധതി തുടങ്ങുന്നത്. ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടാന്‍ നൂറുരൂപയെങ്കിലും ഫീസായി നല്കേണ്ടിവരുമെങ്കില്‍ ഫോണ്‍മുഖേനയുള്ള കണ്‍സള്‍ട്ടേഷന് അമ്പതു മുതല്‍ 70 വരെ രൂപയേ ചെലവാകൂവെന്ന് ഡയല്‍ മൈ ഡോക്ടര്‍ പദ്ധതി നടപ്പാക്കുന്ന പ്രൊമോട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2011, ജൂൺ 30, വ്യാഴാഴ്ച
2011, ജൂൺ 29, ബുധനാഴ്‌ച
പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ വാങ്ങിക്കുന്നത് തടയണം: എം.എസ്.എഫ്.
ചാവക്കാട്: തീരദേശത്തെ പാവപ്പെട്ടവരുടെ അത്താണിയായ എടക്കഴിയൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍നിന്നും കോഴവാങ്ങി സാമൂഹിക നീതി അട്ടിമറിക്കുകയാണെന്നും ഇത്തരം വിദ്യാഭ്യാസ കച്ചവടക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അല്ലാത്ത പക്ഷം പ്രവേശനം തടയുക ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാനും എം.എസ്.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു. യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. മുനീര്‍ അധ്യക്ഷനായി. തെരുവത്ത് നൗഷാദ്, എ.എച്ച്. സൈനുല്‍ആബ്ദീന്‍, ജാബിര്‍ തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.
2011, ജൂൺ 28, ചൊവ്വാഴ്ച
ചാവക്കാട്ട് മാരകായുധങ്ങളുമായെത്തിയ ആര്.എസ്.എസ് സംഘം വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കെ.എം.അക്ബര്‍
ചാവക്കാട്: മാരകായുധങ്ങളുമായെത്തിയ ആര്.എസ്.എസ് സംഘം വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റ ബ്ളാങ്ങാട് മടപ്പേന്‍ വീട്ടില്‍ മുഹമ്മദുണ്ണിയുടെ മകന്‍ ഫവാസി(20)നെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (28-06-2011) രാത്രി 9.40 ഓടെ ബ്ളാങ്ങാട് വെച്ചായിരുന്നു സംഭവം. ചാവക്കാട് നഗരസഭ ലൈബ്രറിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഫവാസിനെ വാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങി മാരകായുധങ്ങളുമായെത്തിയ 35-ഓളം വരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഫവാസിനെ ആക്രമിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ചാവക്കാട് സി.ഐ എസ് ഷംസുദ്ദീന്‍, എസ്.ഐ എം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
എടക്കഴിയൂരില്‍ നിര്‍ത്തിയിട്ട കാറിനു പുറകെ ഒട്ടോയിടിച്ച് രണ്ട്പേര്‍ക്ക് പരിക്ക്
ചാവക്കാട്: എടക്കഴിയൂര്‍ നിര്‍ത്തിയിട്ട കാറിനു പുറകെ ഒട്ടോയിടിച്ച് രണ്ട്പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറായ പൊന്നാനി പോലീസ്‌സ്റ്റേഷന് സമീപം അഷറഫ് (20), സഹായിയും അയല്‍വാസിയുമായ അബു (65) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മുതുവട്ടൂര്‍ രാജാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12നാണ് അപകടം. എടക്കഴിയൂര്‍ തെക്കേമദ്രസക്കടുത്തുള്ള സര്‍വീസ് സഹകരണ ബാങ്കിലേക്ക് വന്ന കാറില്‍ പൊന്നാനിയില്‍ നിന്ന് ചാവക്കാട്ടെക്ക് വറവ് സാധനങ്ങളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
കാക്കശ്ശേരിയില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു
പാവറട്ടി: കാക്കശ്ശേരി ഒ.കെ. നഗറിലുള്ള പണിക്കവീട്ടില്‍ കോടേപറമ്പില്‍ അഷറഫിന്റെ ഓട് വീടാണ് മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തിയത്. അഷറഫ് മുംബൈയിലാണ്. അഷറഫിന്റെ ഭാര്യ ഷാഹിതയും മകള്‍ അസ്‌നയും മാത്രമാണ് വീട്ടില്‍ താമസമുള്ളത്. മകളെ പാവറട്ടിയിലുള്ള സ്‌കൂളിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്.
വാതിലുകളും അലമാരകളും കുത്തിത്തുറന്ന് കവര്‍ച്ച
ചാവക്കാട്: താലൂക്കാസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തിയുടെ വീട്ടില്‍ കവര്‍ച്ച. താലൂക്ക് ആസ്പത്രിക്കു സമീപം താമസിക്കുന്ന ഡോക്ടര്‍ ശാന്തി, ഡോ. രാജേഷ് ദമ്പതിമാരുുടെ വീട്ടിലാണ് വാതിലുകളും അലമാരകളും കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. ലാപ്‌ടോപ്, 30,000 രൂപ, അഞ്ചുപവന്റെ സ്വര്‍ണാഭരണങ്ങള്‍, രണ്ട് മൊബൈല്‍ഫോണുകള്‍, വാച്ച്എന്നിവയാണ് കവര്‍ച്ച ചെയ്തത്. ഞായറാഴ്ച വൈകീട്ട് വീട് പൂട്ടി തൃശ്ശൂരിലെ ബന്ധുവീട്ടില്‍ പോയ ഇവര്‍ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ തുറന്ന നിലയിലാണ്.
യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുന്ന ഡി.വൈ.എഫ്.ഐ. കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നു
പാവറട്ടി: യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുന്ന ഡി.വൈ.എഫ്.ഐ.യുടെ നീതിബോധം കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുവെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി എം.എല്‍.എ. ചോദിച്ചു.
പാടൂര്‍ കെ.കെ. അബ്ബാസ് നഗറില്‍ മുസ്‌ലിം യൂത്ത് ലീഗ് മണലൂര്‍ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടെയുള്ള ഭാരവാഹിയുടെ പ്രായം പോലും അറിയാത്തവിധം അഞ്ചുവര്‍ഷം ഉറങ്ങിക്കിടന്നവരുടെ സമരനാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
2011, ജൂൺ 27, തിങ്കളാഴ്‌ച
ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു
ചാവക്കാട്: സംരക്ഷണ പദ്ധതി പാതി വഴിയില്‍ നിലച്ചതോടെ ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം 2010 ജനുവരിയിലാണ് ആരംഭിച്ചത്. മാര്‍ച്ച് അവസാനത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്ന് അന്നത്തെ നാട്ടിക നിയോജക മണ്ഡലം എം.എല്‍.എ ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. ആകെ 60 ലക്ഷം രൂപ ചെലവിട്ട് നടത്തുമെന്നറിയിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 41 ലക്ഷം നീക്കിവച്ചിരുന്നു.
യു.ഡി.എഫ്. സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുന്നു
പാവറട്ടി: യു.ഡി.എഫ്. സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എളവള്ളിയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസായ പി.സി. ജോസഫ് സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ധിക്കാരത്തെ വകവച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കത്തക്കവിധം ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ഉയരണം: ആര്‍. ബസന്ത്
ഗുരുവായൂര്‍: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കത്തക്കവിധം ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ഉയരണമെന്നും ഇന്ത്യന്‍ ബാര്‍ കൌണ്‍സിലില്‍ ഒരുപാട് മാറ്റം വരേണ്ടതുണ്െടന്നും ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ ബാര്‍ കൌണ്‍സില്‍ സ്റാഫ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി.എസ്. അജിതിന് നല്‍കിയ പൌരസ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2011, ജൂൺ 26, ഞായറാഴ്ച
ചാവക്കാട് ദേശീയപാത-17ല്‍ വാഹനാപകടം: മൂന്നുപേര്‍ക്ക് പരിക്കേറ്റു
ചാവക്കാട്: ദേശീയപാത-17ല്‍ മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മണത്തല കൈപ്പറമ്പില്‍ നിഷാം (29), തിരുവത്ര തോപ്പില്‍ തേച്ചന്‍ നൂര്‍ദ്ദീന്‍ (32), പറയച്ചന്‍ രഞ്ജിത്ത് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
2011, ജൂൺ 25, ശനിയാഴ്‌ച
കടലിന്റെ മക്കളുടെ അവകാശങ്ങള്‍ കവര്‍ന്നാല്‍ ശക്തമായി നേരിടും
ചാവക്കാട്: കടലിന്റെ മക്കളുടെ അവകാശങ്ങള്‍ കവര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി ചാവക്കാട് ബീച്ച് ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ അഭിവൃദ്ധിയ്ക്കും മത്സ്യ സമ്പത്തിനും വേണ്ടി കൂട്ട പ്രാര്‍ത്ഥന
ചാവക്കാട്: നാടിന്റെ അഭിവൃദ്ധിയ്ക്കും മത്സ്യ സമ്പത്തിനും വേണ്ടി പുത്തന്‍ കടപ്പുറത്ത് നടന്ന കൂട്ട പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. കൂട്ടപ്രാര്‍ത്ഥനയ്ക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അലി അക്ബര്‍ തങ്ങള്‍, ബഉഖാറയില്‍ സയ്യിദ് കൊച്ചുതങ്ങള്‍, നാസര്‍ ഫൈസി തിരുവത്ര, പി.കെ. ചേക്കു, സത്താര്‍ ദാരിമി, അഷ്‌കര്‍ അലി ബദ്‌രി, അബു താഹിര്‍ ബാഖവി, മുസ്തഫ ലത്തീഫി എന്നിവര്‍ സംസാരിച്ചു.
2011, ജൂൺ 24, വെള്ളിയാഴ്‌ച
ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചു
ഡിസല്‍, മണ്ണെണ്ണ, പാചകവാതകവിലകള്‍ വര്‍ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന ഇന്ന് അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിസല്‍, മണ്ണെണ്ണ പാചകവാതക വിലകള്‍ ഉയര്‍ത്തിയത്. ഡിസലിന്റെ ഇറക്കുമതി തീരുവ രണ്ടു രൂപ കുറയ്ക്കാനും സര്‍ക്കാര്‍ തീരമാനിച്ചിട്ടുണ്ട്. 2010 ജൂണ്‍ 25നാണ് ഇതിനുമുമ്പ് ഡിസല്‍, പാചകവാതകവില കൂട്ടിയത്.
വെള്ളത്തില്‍ ഇറക്കാവുന്ന ഫ്ളോട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വെള്ളത്തില്‍ ഇറക്കാവുന്ന ഫ്ളോട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡല്‍ഹി കേന്ദ്രമായിട്ടുള്ള മെഹ എയര്‍ ഗ്രൂപ്പാണ് ഇതിന് സിയാലുമായി ധാരണയുണ്ടാക്കാന്‍ തയാറായിട്ടുള്ളത്. കരയിലും വെള്ളത്തിലും ഇറക്കാവുന്ന സെസ്ന 200 ആംഫീബിയന്‍സ് എയര്‍ക്രാഫ്റ്റുകളാകും ഇതിന് ഉപയോഗിക്കുന്നത്.
കോഴിത്തോട് സംരക്ഷണം : എം.എല്‍.എ പി.എ. മാധവന്‍ സ്ഥലം സന്ദര്‍ശിച്ചു
പാവറട്ടി: കോഴിത്തോട് സംരക്ഷണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും ലിഫ്റ്റ് ഇറിഗേഷന്‍ സാധ്യതാപഠനത്തിനുമായി പി.എ. മാധവന്‍ എം.എല്‍.എ. കോഴിത്തോട് സന്ദര്‍ശിച്ചു. മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട് എന്നീ നാല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് സഹായകമായ കോഴിത്തോട് ലിഫ്റ്റ് പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കി സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന എല്ലാ സഹായങ്ങളും ഉപയോഗപ്പെടുത്തുമെന്ന് എം.എല്‍.എ. പറഞ്ഞു.
ടിപ്പര്‍ലോറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
ചാവക്കാട്: മണല്‍ കയറ്റി അമിതവേഗത്തില്‍ വന്ന ടിപ്പര്‍ലോറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചാവക്കാട് ബീച്ച് സെന്ററില്‍ വെച്ച് വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു അപകടം.
2011, ജൂൺ 23, വ്യാഴാഴ്‌ച
എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ഗുരുവായൂര്‍: ജമാ അത്തെ ഇസ്‌ലാമി, എസ്.ഐ.ഒ. തൈക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
2011, ജൂൺ 22, ബുധനാഴ്‌ച
ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി സിപിഐയിലെ രമണി പ്രേംനാഥിനെ തെരഞ്ഞെടുത്തു
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി സിപിഐയിലെ രമണി പ്രേംനാഥിനെ തെരഞ്ഞെടുത്തു. 43 അംഗ കൌണ്‍സിലില്‍ രേഖപ്പെടുത്തിയ 38 വോട്ടില്‍ 22 വോട്ട് രമണി പ്രേംനാഥിനും 16 വോട്ട് കോണ്‍ഗ്രസിലെ മേഗി ആല്‍ബര്‍ട്ടിനും ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഓരോ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
2011, ജൂൺ 21, ചൊവ്വാഴ്ച
ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കുന്നില്ല
ഗുരുവായൂര്‍: ഗുരുവായൂര്‍ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍ വൈദ്യുതി വിളക്കുകള്‍ ഒരാഴ്ചയായി പ്രകാശിക്കുന്നില്ല. ഇതോടെ ബസ് സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടം കാലപ്പഴക്കം ചെന്ന് ഗുരുതര സ്ഥിതിയിലാണ്.
2011, ജൂൺ 20, തിങ്കളാഴ്‌ച
വിധിയെ പഴിക്കാതെ പഠിച്ച് ശ്രീക്കുട്ടി
തൃപ്രയാര്‍: അമ്മയുടെ ജീവന്‍ പകുത്ത് ശ്രീക്കുട്ടിക്ക് ജീവിതം നല്‍കിയ വിധി അവളുടെ കാഴ്ചകള്‍ അടച്ചു. എന്നാല്‍, വിധിയെ പഴിക്കാതെ പഠിച്ച് അവള്‍ മിടുമിടുക്കിയായി. 90 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ഹ്യുമാനിറ്റീസ് പരീക്ഷ ജയിച്ച ശ്രീക്കുട്ടി കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാമതായി. പുളിഞ്ചോട് കൊല്ലാറ അജിത്കുമാറിന്റെയും സിന്ധുവിന്റെയും മകളാണ് ശ്രീക്കുട്ടി.
കാളാനി നിവാസികള്‍ ഉപ്പുവെള്ളഭീഷണിയില്‍
പാവറട്ടി: ചെമ്പ്രംതോട് ചീപ്പ് തകര്‍ന്നതോടെ പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാളാനി നിവാസികള്‍ ഉപ്പുവെള്ളഭീഷണിയിലാണ്. പലകകള്‍ ദ്രവിച്ച ചെമ്പ്രംതോട് ചീപ്പ് അടുത്തകാലത്തായി ഓലയും മുളയും മണ്ണും ഉപയോഗിച്ചാണ് അടച്ചിരുന്നത്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ ചീപ്പ് തകരുകയായിരുന്നു. വേലിയേറ്റ സമയത്ത് തകര്‍ന്ന ചീപ്പിലൂടെ ഉപ്പുവെള്ളം പുഴയില്‍നിന്നും കരയിലേക്ക് കയറുകയാണ്. ഇതൂമൂലം സമീപപ്രദേശത്തെ ശുദ്ധജല സ്രോതസുകളിലെല്ലാം മലിനമായ ഉപ്പുവെള്ളം കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.
2011, ജൂൺ 19, ഞായറാഴ്‌ച
സാമൂഹികദ്രോഹികളുടെ വിളയാട്ടം: കടകള്‍ തുറക്കാനാകാതെ മണിക്കൂറുകള്‍ കഴിയേണ്ടി വന്നു
പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് ഏതാനും കടക്കാര്‍ക്ക് കട തുറക്കാനാകാതെ മണിക്കൂറുകള്‍ കഴിയേണ്ടി വന്നു. കടയുടെ ഷട്ടറിന്റെ പൂട്ടുകളിലെ താക്കോല്‍ ദ്വാരത്തില്‍കൂടി എന്തോ കട്ടിയുള്ള ദ്രാവകം ഒഴിച്ചതുമൂലം താക്കോലിട്ടു തുറക്കാനായില്ല. വെള്ളിയാഴ്ച രാത്രി കടകള്‍ പൂട്ടി പോയതിനു ശേഷമാണ് ഈ പ്രക്രിയ നടത്തിയിട്ടുള്ളത്.
ക്ഷേത്രസുരക്ഷ അവലോകനയോഗം ചേര്‍ന്നു
ഗുരുവായൂര്‍: ക്ഷേത്രസുരക്ഷയുടെ അവലോകനയോഗം ജില്ലാ പോലീസ് കമ്മീഷണര്‍ പി. വിജയന്റെ അധ്യക്ഷതയില്‍ ഗുരുവായൂരില്‍ ചേര്‍ന്നു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)