പേജുകള്‍‌

2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കുന്നംകുളത്തെ ഗതാഗത കുരുക്കിന് ഒരു പരിഹാര മാര്‍ഗം

കുന്നംകുളംത്ത് ഗതാഗത കുരുക്ക് പല രീതിയില് പല സ്ഥലങ്ങളിലയിട്ടാണ്. പഴയ ബസ് സ്റ്റാന്റ് പൂര്ണമായും തൃശൂര്, വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ക്ക്‌ മാത്രമാക്കുക, ഇതില് കോഴിക്കോട്, പാലക്കാട് ഭാഗതു നിന്ന് ഗുരുവായൂരിലേക്കും  എറണാകുളത്തേക്കും ഉള്ള വാഹനങ്ങള്‍ക്ക് പ്രവേശിക്കാം

2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

തൃശൂര്‍ മാടക്കത്തറ സബ്സ്റേഷനില്‍ തീപിടുത്തം


തൃശൂര്‍: തൃശൂര്‍ മാടക്കത്തറ സബ്സ്റേഷനില്‍ വന്‍തീപിടുത്തം. കെഎസ്ഇബി പവര്‍ സ്റേഷനിലെ രണ്ടാം നമ്പര്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിനു കാരണമായത്. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 

ഫേസ്ബുക്കും ട്വിറ്ററും നിരീക്ഷണത്തില്‍: സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക


സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണ് നിങ്ങളുടെ മുകളിലുണ്െടന്ന്. സൈബര്‍ സുരക്ഷ കണക്കിലെടുത്ത് സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ നിരീക്ഷണത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയും അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം വാര്‍ത്താവിനിമയ വിവര സാങ്കേതികവകുപ്പാണ് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 

ചാവക്കാട്‌ നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ് ധര്‍ണ്ണ നടത്തി


ചാവക്കാട്‌: ചാവക്കാട്‌ നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ്  ചാവക്കാട്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗുരുവായൂര്‍ ബ്ലോക്ക്‌ കോണ്ഗ്രസ്സ് പ്രസിഡന്‍റ്  പി കെ ജമാലുദ്ധീന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. കോണ്ഗ്രസ്സ് ചാവക്കാട്‌ മണ്ഡലം പ്രസിഡന്‍റ് കെ നവാസ്‌ അധ്യക്ഷത വഹിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും

ഗുരുവായൂര്‍: ക്ഷേത്രം കിഴക്കേഗോപുരത്തിന് മുന്നിലുള്ള ആറ് കരിങ്കല്‍ത്തൂണുകള്‍ക്ക് വെള്ളിപ്രഭ. നൂറുകിലോ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും. കുംഭകോണത്തിലെ ശില്പികള്‍ വെള്ളി പൊതിയുന്ന പണി പൂര്‍ത്തിയാക്കി ശനിയാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരപ്പന് മുന്നില്‍ നമസ്‌കരിച്ച് വണങ്ങി.

കെട്ടിട നിര്‍മാണച്ചട്ടം: ഗുരുവായൂര്‍ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്


ഗുരുവായൂര്‍: നിര്‍മാണച്ചട്ടം പാലിക്കാതെ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. വിജിലന്‍സ് ഡിവൈ.എസ.്പി. ജോതിഷ്‌കുമാറിന്റെയും സി.ഐ. സലീഷ് എന്‍.ശങ്കറിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പരിശോധന തുടങ്ങി.

പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണം

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍സിപി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. താലൂക്ക് വികസന സമിതിയില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്

വാടാനപ്പള്ളി: നിര്‍ദിഷ്ട ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്. ഇതുവരെ ചെലവായ രണ്ടു കോടിയോളം സംഖ്യ ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന്‍ തീരുമാനിച്ചത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയതായി കരാറുകാരന്‍ പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന് വാര്‍ത്ത; കണ്ടത് ചത്ത പെരുച്ചാഴിയെ


ചാവക്കാട്: ബ്ളാങ്ങാട് ജുമാഅത്ത് പള്ളിയുടെ കബര്‍സ്ഥാനില്‍ കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരുമെത്തി. 

ഗുരുവായൂര്‍ നഗരസഭാ ഭരണം ബഹുദൂരം പിന്നോട്ട്


ഗുരുവായൂര്‍: നഗരസഭാ ഭരണം അധികാരത്തിലേറി ഒമ്പതുമാസം പിന്നിടുമ്പോള്‍ വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. നഗരം പനിരോഗത്തില്‍ നട്ടംതിരിയുമ്പോഴും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും രോഗനിര്‍ണയത്തിനും രക്തപരിശോധനകള്‍ക്കും ആശ്രയമായ നഗരസഭയുടെ ലബോറട്ടറി അടഞ്ഞു കിടക്കുന്നു. ലബോറട്ടറി അടഞ്ഞുകിടന്നിട്ട് ആഴ്ചകളായിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ ഭരണാധികാരികള്‍ അനാസ്ഥ തുടരുന്നു. 

2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചാവക്കാട് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം


ചാവക്കാട്: താലൂക്ക് സപ്ളൈ ഓഫീസില്‍ പുതുക്കാനായി അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ എടുത്തവരുടെയും കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി അപേക്ഷ നല്‍കിയവര്‍ക്ക് ആഗസ്ത് എട്ടു മുതല്‍ കാര്‍ഡുകള്‍ സപ്ളൈ ഓഫീസില്‍ വിതരണം ചെയ്യും.

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മോഹന്‍ലാലിനെതിരെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി തള്ളി


തൃശൂര്‍: നടന്‍ മോഹന്‍ലാലിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി തള്ളി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

ചാവക്കാട് എം.ആര്‍.ആര്‍.എം.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണം

ചാവക്കാട്: എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന് അധ്യാപക- രക്ഷാകര്‍ത്തൃ യോഗം ആവശ്യപ്പെട്ടു. യോഗം പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എന്‍.ആര്‍. ശോഭ അധ്യക്ഷയായി.

എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിലിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാത 17 എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിലിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ മന്ദലാംകുന്ന് കോലയില്‍ വീട്ടില്‍ മുസ്തഫ (26), യാത്രക്കാരായ കോലയില്‍ വീട്ടില്‍ ഹനീഫ (27), ചെറുതോട്ടുപുറത്ത് വീട്ടില്‍ അഷ്ക്കര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാഗൃഹത്തിനു നേരെ ആക്രമണം

പാവറട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവും പാവറട്ടി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ എം കെ അനില്‍കുമാറിന്റെ ഭാര്യാവീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമിസംഘം തല്ലിത്തകര്‍ത്തു.

പാവറട്ടിയിലെ പരിസ്ഥിതി മലിനീകരണത്തിനെതിരേ സാറാ ജോസഫ്


പാവറട്ടി: “പരിസ്ഥിത സംരക്ഷണം മാലിന്യ നിര്‍മ്മാര്‍ജനത്തിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡെവലപ്മെന്റ് & ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത സാഹിത്യകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രഫ. സാറാ ജോസ് ഉദ്ഘാടനം ചെയ്തു. 

പുണ്യമാസങ്ങളെ വരവേറ്റ് സ്കൂളില്‍ ഖുര്‍ആന്‍-രാമായണ പാരായണം


ചാവക്കാട്: ഹൈന്ദവ-മുസ്ലിം പുണ്യ മാസങ്ങളെ വരവേറ്റ് സ്കൂളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണവും രാമായണ പാരായണവും. മണത്തല ബി.ബി.എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് വേറിട്ട പരിപാടിയിലൂടെ വ്യത്യസ്തരായത്. സ്കൂളിലെ മുസ്ലിം വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ ഹൈെന്ദവ വിദ്യാര്‍ഥികള്‍ രാമയണം വായിച്ചു.

ഷെല്‍ട്ടര്‍ സ്നേഹനിധി 15-ആം ഘട്ടം ആരംഭിച്ചു

പി.കെ.ബഷീര്‍ അഞ്ചങ്ങാടി
ചാവക്കാട്: ജീവ കാരുണ്യ മേഘലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്ന ഷെല്‍ട്ടര്‍ എ ട്രസ്റ്റ്‌ ഫോര്‍ പീപ്പിള്‍ നടപ്പിലാക്കി വരുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതി സ്നേഹനിധി 15-ആം ഘട്ടം കെ എം സി സി അബുദബി സിക്രട്ടറി കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.

2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

കുന്നംകുളം എന്ന വാക്കുതന്നെ എല്ലായിടത്തും ഉപയോഗിക്കണം

കുന്നംകുളം: കുന്നംകുളം എന്ന ലിപി മാറ്റി കുന്ദംകുളം എന്നാക്കിയ രീതി ശരിയായില്ലെന്നും കുന്നംകുളം എന്ന വാക്കുതന്നെ എല്ലായിടത്തും ഉപയോഗിക്കുവാനും കുന്നംകുളം നഗരസഭ യോഗം തീരുമാനിച്ചു. കുന്നംകുളത്തിന്റെ

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിആദരപൂര്‍വം ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിആദരപൂര്‍വം ആഘോഷിച്ചു. കര്‍ക്കടക കെടുതിയില്‍നിന്ന് കാര്‍ഷിക സമൃദ്ധിയുടെ ചിങ്ങത്തെ വരവേല്‍ക്കുന്ന ആഘോഷമാണ് ഇല്ലംനിറ. 

ചാവക്കാട് ടിപ്പര്‍ ലോറി റേഡരികിലെ കാനയിലേയ്ക്ക് മറിഞ്ഞു

ചാവക്കാട്: കെട്ടിട നിര്‍മ്മാണത്തിന് ചരല്‍മണ്ണുമായി വന്ന ടിപ്പര്‍ ലോറി റേഡരികിലെ കാനയുടെ ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് കാനയിലേയ്ക്ക് മറിഞ്ഞു. ചാവക്കാട് ഏനാമാവ് റോഡിന് സമീപം രാവിലെ 7 നായിരുന്നു സംഭവം. റോഡില്‍നിന്ന് പറമ്പിലേക്ക് ചരലിറക്കാനായി ലോറി നീങ്ങുമ്പോള്‍ കാനയ്ക്ക് മുകളിലിട്ടിരുന്ന സ്ലാബ് നീങ്ങിയതാണ് കാനയുടെ അരിക് തകരാന്‍ കാരണം. പിന്നീട് ക്രെയിനെത്തി ലോറി കയറ്റി.

കുന്നംകുളം ബസ്സുകള്‍ കൂട്ടിയിടിച്ച് അനവധി പേര്‍ക്ക് പരിക്കേറ്റു


കുന്നംകുളം: പാറേമ്പാടം പമ്പ് ജങ്ഷനു സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. 32 പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. 

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഓണം - റംസാന്‍ വിപണി തുറന്നു

ഇസ്ഹാക്ക് വെന്മേനാട്
പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ ഓണം - റംസാന്‍ വിപണി പെരുവല്ലൂരില്‍ മണലൂര്‍ എം എല്‍ എ : പി എ മാധവന്‍ ഉദ്ഘാടനം ചെയ്തു.

നിര്‍ധനരായ സഹപാഠികള്‍ക്കായി വിദ്യാര്‍ഥികളുടെ ശ്രമദാനം: എംഎഎസ്എം സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു


പാവറട്ടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മഹത്വവും ഗാന്ധിയന്‍ സന്ദേശവും പകര്‍ന്ന് വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. നിര്‍ധനരായ സഹപാഠികളെ സഹായിക്കുന്നതിനു പണം കണ്െടത്താന്‍ വിശ്രമവേളകളിലും വിദ്യാര്‍ഥികള്‍

പാവപ്പെട്ടവര്‍ക്ക് സഹകരണ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കും: മന്ത്രി സിഎന്‍

ഗുരുവായൂര്‍: പാവപ്പെട്ടവര്‍ക്ക് സഹകരണ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനു സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ടാണശേരി ജീവന്‍ സുരക്ഷാവേദിയുടെ

ആംഗന്‍വാടി കെട്ടിടത്തിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു: വന്‍ അപകടം ഒഴിവായി


പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡിലെ പെരിങ്ങാട് ദീപ്തി ആംഗന്‍വാടിക്കു മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ആംഗന്‍വാടി കെട്ടിടത്തിനു മുകളിലൂടെ പോയിരുന്ന വൈദ്യുതി കമ്പി താഴ്ന്ന് കെട്ടിടത്തോട് മുട്ടിയ നിലയിലായിരുന്നു. മഴയുള്ള സമയത്ത് ഇടയ്ക്ക് ചുമരില്‍ ചാരുമ്പോള്‍ തരിപ്പ് അനുഭവപ്പെടാറുണ്െടന്നും എന്നാല്‍ ഇത് വൈദ്യുതി പ്രസരണമാണെന്ന് മനസിലായിരുന്നില്ലെന്നും ആംഗന്‍വാടി ടീച്ചര്‍ പറയുന്നു.

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന ഹെല്‍ത്ത് വിജിലന്‍സ് വിഭാഗം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ചാവക്കാട് എടക്കഴിയൂര്‍ കാദരിയ റോഡിനടുത്ത് താമസിക്കുന്ന രാമനാത്ത് നൌഫലിന്റെ ഭാര്യ സുഹറയുടെ ഗര്‍ഭസ്ഥ ശിശുമരിച്ച

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തും

ചാവക്കാട്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ റമസാനില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. യുഎഇ, ഖത്തര്‍, സൌദി, മലേഷ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി കമ്മിറ്റികളുടെ

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചേറ്റുവ ടോളിലേക്ക് മാര്‍ച്ച് നടത്തി. സമരം നടക്കുന്ന സമയത്ത് ചേറ്റുവ ടോളിലൂടെ പോയ വാഹനങ്ങളെ ടോളെടുപ്പിക്കാതെ സമരക്കാര്‍ കടത്തിവിട്ടു. 

സിനിമ രാഷ്ട്രീയ സംഗീത മേഖലകളിലെ താരങ്ങള്‍ ഒന്നിച്ച പ്രവാസി മീറ്റ് ഗുരുവായൂരിന് ദൃശ്യവിരുന്നൊരുക്കി

ഗുരുവായൂര്‍: സിനിമ രാഷ്ട്രീയ സംഗീത മേഖലകളിലെ താരങ്ങള്‍ ഒന്നിച്ച പ്രവാസി മീറ്റ് ഗുരുവായൂരിന് ദൃശ്യവിരുന്നൊരുക്കി. ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. കിഴക്കേനടയിലെ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ജയറാം മുഖ്യാതിഥിയായി.