പേജുകള്‍‌

2013, ഏപ്രിൽ 27, ശനിയാഴ്‌ച

തേനെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിക്ക് തേനിച്ച കുത്തേറ്റു

കെ എം അക് ബര്‍
ഒരുമനയൂര്‍ : മദ്യ ലഹരിയില്‍ തേനെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിക്ക് തേനിച്ച കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് വീരമണി(28)യെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. ദേശീയ പാത 17ല്‍ ചേറ്റുവ പാലത്തിന് വടക്കു ഭാഗത്തെ ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്കിനു മുകളില്‍ മൂന്നു മാസം മുന്‍പ് രൂപപ്പെട്ട തേനീച്ച കൂട്ടില്‍ നിന്നാണ് ഇയാള്‍ തേനെടുക്കാന്‍ ശ്രമിച്ചത്. ടാങ്കിനു മുകളിലേക്ക് കയറുന്നതിന് സ്ഥാപിച്ച കോണി വഴി മുകളിലേക്ക് കയറിയ വീരമണിയെ തേനിച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വീരമണി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തും മുന്‍പേ വീരമണി താഴെ ഇറങ്ങുകയായിരുന്നു.

കുത്തേറ്റ് അവശ നിലയിലായ ഇയാളെ ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. തേനിച്ച കൂട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിനു മുകളിലായതിനാല്‍ വാട്ടര്‍ അതോറിറ്റിയില്‍ പരാതി നല്‍കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി. ഭീഷണി ഉയര്‍ത്തുന്ന തേനീച്ച കൂട് നശിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.