പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചാവക്കാട് കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു


ചാവക്കാട്: മുസ്്ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കെഎംസിസി ദുബായ് കമ്മിറ്റിയുടെ സഹകരണത്തില്‍ സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചാവക്കാട് കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉടനെ തുടക്കം കുറിക്കുമെന്ന് സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. 

 ആംബുലന്‍സ് സര്‍വീസാണ് ആദ്യം ആരംഭിക്കുന്നത്. നിര്‍ധന കുടുംബങ്ങള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും സേവനം സൌജന്യമായിരിക്കും. ചാവക്കാട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നിര്‍ധന രോഗികള്‍ക്ക് സൌജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. സി.എച്ച്. ട്രസ്റ്റ് ചെയര്‍മാന്‍ ഇമാമുദ്ദീന്‍, ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ്, മണ്ഡലം പ്രസിഡന്റ് ആര്‍.വി. അബ്ദുള്‍ റഹീം, സെക്രട്ടറി എ.കെ. അബ്ദുള്‍ കരീം എന്നിവര്‍ അറിയിച്ചു.പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹം കഴുകി വൃത്തിയാക്കുന്നതിന് താലൂക്ക് ആശുപത്രി അങ്കണത്തില്‍ കെട്ടിടം പണിയാന്‍ കെഎംസിസി ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ കെട്ടിടം പണിയും. അലിക്കുട്ടി മണത്തല, ടി.കെ. അബ്ദുള്‍ സലാം, ഹനീഫ് ചാവക്കാട്, മുഹമ്മദാലി ഹാജി ഒരുമനയൂര്‍, ജാഫര്‍ സാദിഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.