പേജുകള്‍‌

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ വൈറസ് ഇന്ത്യന്‍ സൈബര്‍ സ്പേസില്‍


ന്യൂഡല്‍ഹി: ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, പാസ്വേര്‍ഡ് തുടങ്ങിയവ ചോര്‍ത്തുന്ന പുതിയ വൈറസ് ഇന്ത്യന്‍ സൈബര്‍ സ്പേസില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വൈറസ് പ്രോഗ്രാമില്‍ ക്ളിക്ക് ചെയ്താല്‍ ഉടന്‍തന്നെ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വൈറസ് ചോര്‍ത്തുമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു.


മാല്‍വെയര്‍ ഫാമിലിയില്‍ പെടുന്ന 'ണശി32/ഞമാിശ' വൈറസാണ് ഇന്ത്യന്‍ സൈബര്‍സ്പേസില്‍ അതിവേഗം വ്യാപിക്കുന്നതെന്നാണ് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം-ഇന്ത്യയുടെ (ഇഋഞഠകി) റിപ്പോര്‍ട്ട്. ഋതഋ, റഹഹ ീൃ വാഹ എന്നീ ഫയല്‍ഫോര്‍മാറ്റുകളെയാണ് 'ണശി32/ഞമാിശ' വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ബാധിച്ചാല്‍ പുതിയ സെക്ഷന്‍ ഉണ്ടാക്കുകയോ അല്ലങ്കില്‍ ആ സെക്ഷന്റെ എന്‍ട്രി പോയിന്റ് മോഡിഫൈ ചെയ്യാനും സാധ്യതയുണ്ട്.

വൈറസ് ബാധിച്ചാല്‍ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ പാസ്വേര്‍ഡ്, ബാങ്ക് അക്കൌണ്ട് ലോഗിന്‍സ്, തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തുകയും ബ്രൌസര്‍, ഡൌണ്‍ലോഡ് സെറ്റിംഗ്സുകള്‍ മാറുക, ആര്‍ബിറ്ററി ഫയലുകള്‍ എക്സിക്യൂട്ട് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് അടക്കമുള്ള റിമോവബിള്‍ മീഡിയാകളെ വൈറസ് അതിവേഗം 'ണശി32/ഞമാിശ' ബാധിക്കും.

നിലവിലുള്ള ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഈ വൈറസിനെ ശരിയായ വിധത്തില്‍ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള എളുപ്പവഴി. 

അറ്റാച്ചുമെന്റോടുകൂടിയോ അല്ലാതെയോ ഉള്ള അപരിചിതമായ ഇമെയിലുകള്‍ തുറക്കാതിരിക്കുക. വിശ്വസ്വനീയമല്ലാത്ത വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളില്‍ ക്ളിക്ക് ചെയ്യാതിരിക്കുക. ഒറിജിനല്‍ ആന്റിവൈറസ് ഉപയോഗിക്കുക. റെഗുലറായി അപ്ഡേറ്റു ചെയ്യുക. ഫയര്‍വാള്‍ എനേബിള്‍ ചെയ്യുക. പൈറേറ്റഡ് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക. ഒറിജിനല്‍ സോഫ്റ്റ് ഉപയോഗിക്കുന്നില്ലാത്ത പോര്‍ട്ടുകള്‍ ഡിസേബിള്‍ ചെയ്യുക. ഓപ്പറേറ്റിംഗ് സിസ്റം കൃത്യമായി അപ്ഡറ്റ് ചെയ്യുക. തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ 'ണശി32/ഞമാിശ' വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും.

കടപ്പാട്: ദീപിക ദിനപത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.