പേജുകള്‍‌

2013, ഏപ്രിൽ 20, ശനിയാഴ്‌ച

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവാസികളെ സംഘടിപ്പിക്കുന്നത് പണം പിരിക്കാന്‍: മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

കെ എം അക് ബര്‍
ചാവക്കാട്: രാഷ്ട്രീയ പാര്‍ട്ടികളില്‍ ചിലര്‍ പ്രവാസികളെ സംഘടിപ്പിക്കുന്നത് പണം പിരിക്കാനാണെന്ന് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. കേരള പ്രവാസി ലീഗ് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പണം പിരിച്ചെടുത്തിട്ടും ഇക്കൂട്ടര്‍ പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.


ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് മമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി സി പി ബാവ ഹാജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, ഇ പി കമറുദ്ദീന്‍, ഹനീഫ മുന്നിയൂര്‍, ആര്‍ പി അബ്ദുള്‍ റഹീം, എ കെ അബ്ദുള്‍ കരീം, പി എ ഷാഹുല്‍ ഹമീദ്, ഷെമീര്‍ തങ്ങള്‍, ആമിനക്കുട്ടി യൂസഫ്, സി കെ അഷറഫ് അലി, ഹാഫില്‍ ഷക്കീല്‍ മുഹമ്മദ്, ജലീല്‍ വലിയകത്ത്, സി എസ് ഹുസയ്ന്‍ തങ്ങള്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.