പേജുകള്‍‌

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; പുന്നയൂര്‍ വില്ലേജ് അസിസ്റ്റന്റിന് മര്‍ദനമേറ്റു



കെ എം അക് ബര്‍
ചാവക്കാട്: ഭൂമി പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാരോപിച്ച് വില്ലേജ് അസിസ്റ്റന്റിനെ വില്ലേജ് ഓഫിസില്‍ വെച്ച് മര്‍ദനമേറ്റു. ഇടതു കൈക്ക് സാരമായി പരിക്കേറ്റ അണ്ടത്തോട് ചെറായി വീട്ടിലയില്‍ റഷ്ലജി(40)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


റഷ്ലജിനെ മര്‍ദിച്ച എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി മുസ്തഫയെ വടക്കേകാട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ പുന്നയൂര്‍ വില്ലേജ് ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ഭൂമി പോക്കുവരവ് നടത്തുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി ഹനീഫ ആഴ്ചകള്‍ക്ക് മുന്‍പ് വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുന്‍പ് വില്ലേജ് ഓഫിസില്‍ എത്തിയിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നില്ല.

ഇന്നലെ വീണ്ടും വില്ലേജ് ഓഫിസില്‍ എത്തി. വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ ഹനീഫ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് റഷ്ലജ് പറഞ്ഞു. രണ്ടു വര്‍ഷമായി വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ദുരിതത്തിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.