പേജുകള്‍‌

2012, ഡിസംബർ 1, ശനിയാഴ്‌ച

കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരിധവാസ കോളനിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ല

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരിധവാസ കോളനിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യാപക പരാതി. തെരുവു നായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കുക, തകര്‍ച്ചാവസ്ഥയിലായ കടപ്പുറം അഞ്ചങ്ങാടിയിലെ ആശ്വാസകേന്ദ്രം പൊളിച്ചു പണിയുക, മല്‍സ്യം കയറ്റിപോകുന്ന വാഹനങ്ങള്‍ മലിന ജലം റോഡിലൂടെ ഒഴുക്കി സഞ്ചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക,


വിദ്യാര്‍ഥികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങള്‍ പിടികൂടുക, പഞ്ചവടി കടപ്പുറത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ഇഖ്ബാല്‍, കെ കമറുദ്ദീന്‍, ഷൌക്കത്തലി, തഹസില്‍ ദാര്‍ വി എ മുഹമ്മദ് റഫീക്ക്, ചാവക്കാട് സി.ഐ കെ സുദര്‍ശന്‍, സി എം നൌഷാദ് ഫിറോസ് പി തൈപറമ്പില്‍, എം കെ ഷംസുദ്ദീന്‍, ടി പി ഷാഹു, മന്ദലംകുന്ന് മുഹമ്മദുണ്ണി, ലാസര്‍ പേരകം, ടി വി ജോയ്സി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.