പേജുകള്‍‌

2012, ഡിസംബർ 6, വ്യാഴാഴ്‌ച

നിയമം ലംഘിച്ചും കുട്ടികളെ കുത്തി നിറച്ചും ഓടുന്ന വാഹനങ്ങള്‍ക്കെതിര നടപടികള്‍ കര്‍ശനമാക്കി

കെ എം അക് ബര്‍

ചാവക്കാട്: നിയമം ലംഘിച്ചും കുട്ടികളെ കുത്തി നിറച്ചും ഓടുന്ന വാഹനങ്ങള്‍ക്കെതിരെ ചാവക്കാട് പോലിസ് നടപടികള്‍ കര്‍ശനമാക്കി. മൂന്നു ദിവസമായി തുടരുന്ന പരിശോധനയില്‍  50 ഓളം വാഹനങ്ങള്‍ പോലിസ് പിടികൂടി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച നിരവധി പേര്‍ പരിശോധനയില്‍ കുടുങ്ങി.


വാതില്‍ കെട്ടിവെച്ച് സഞ്ചരിച്ച ബസുകള്‍ക്കെതിരെയും നിരവധി കുട്ടികളെ നിറച്ച ഓട്ടോറിക്ഷകകള്‍ക്കെതിരെയും നടപടിയെടുത്തു. ദേശീയപാത 17 മണത്തലയിലും പഞ്ചാരമുക്കിലുമായിരുന്നു ചാവക്കാട് സി.ഐ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ വാഹന പരിശോധന. ലൈസന്‍സില്ലാതെ ബൈക്കില്‍ പാഞ്ഞ നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും പോലിസിന്റെ വലയിലായി.

ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചു പോകുന്നതിനെതിരെ പോലിസ് നേരത്തെ മുന്നറിയിപ്പ് നല്‍ കിയിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ഐ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.