പേജുകള്‍‌

2012, ഡിസംബർ 1, ശനിയാഴ്‌ച

കെ.എന്‍.എം ചാവക്കാട് മണ്ഡലം സമ്മേളനം തിങ്കളാഴ്ച

കെ എം അക് ബര്‍

ചാവക്കാട്: "നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്'' എന്ന പ്രമേയവുമായി ഡിസംബര്‍ 27 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കെ.എന്‍.എം ചാവക്കാട് മണ്ഡലം സമ്മേളന പ്രചരണോദ്ഘാടനം തിങ്കളാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ സ്ക്വയറില്‍ നടക്കുന്ന പ്രചരണ സമ്മേളനം കെ.എന്‍.എം ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫസലുള്ള അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചാവക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദലി തച്ചമ്പാറ, പ്രസിഡന്റ് മുഹമ്മദ് ഫസലുല്ല, ഐ.എസ്.എം മേഖല പ്രസിഡന്റ് സലീം ബുസ്താനി എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.