പേജുകള്‍‌

2012, ഡിസംബർ 4, ചൊവ്വാഴ്ച

ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി പ്രതിമാസ പെന്‍ഷ്‍ഷന്‍ വിതരണം ചെയ്തു



ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ അറുപതു വയസ്സ് കഴിഞ്ഞ ആണ്‍ മക്കളില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി നടപ്പിലാക്കിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഗട്ടം 32 ഗുരുവായൂര്‍ അസിസ്റ്റന്റ്‌ പോലീസ് കമ്മീഷ്നെര്‍ ആര്‍ .കെ. ജയരാജന്‍ ഉള്ഗാടനം ചെയ്തു.

കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടര്‍ പ്രസിടന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷനായിരുന്നു. ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിടന്റ് ശംസുദ്ധീന്‍ ഹാജി ഷിംന മുക്ക്യ പ്രഭാഷണം നടത്തി. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് സുലൈമാന്‍ അന്‍വരി ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.

75 വയസ്സ് കഴിഞ്ഞ അമ്മമാരെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. അമ്മമാര്‍ക്ക് നമസ്ക്കാരക്കുപ്പായ വിതരണം നടത്തി. 170 അമ്മമാര്‍ക്ക് 250 രൂപവീതം പെന്‍ഷനും. മരുന്ന് വാങ്ങാനുള്ള ധനസഹായവും വിതരണം ചെയ്തു. പിതാവ് മരണപ്പെട്ട 15 വയസ്സിനു താഴെയുള്ള വിധ്യാര്തികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഉള്ഗാടനവും ചടങ്ങില്‍ നടന്നു.

ട്രസ്റ്റ്‌ ജെനറല്‍ സെക്രെട്ടറി പി.കെ.ബഷീര്‍, ട്രഷറെര്‍ എ.കെ.ഫറൂഖ് ഹാജി, കെ.എം.സി.സി.അബുദാബി തൃശൂര്‍ ജില്ല ജെനറല്‍ സെക്രെട്ടറി സി.ബി.അബ്ദുല്‍ ഫത്താഹ്, സി.സി.മുഹമ്മദ്, കെ.വി.അഹമ്മദ് ഹാജി, പി.എസ്.അബൂബക്കര്‍, സി.എ.മുഹമ്മദ്, മലക്കി സിദ്ധി, പി.അഹമ്മുഞ്ഞിഹാജി, മഹമുദ്കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. ആര്‍ .വി.ഗഫൂര്‍, ടി.ആര്‍.ബക്കര്‍, പി.സി.ഷാഹുട്ടി, അഹമ്മദ് കുട്ടിയകത്ത്, ശാഹിത തുമാട്ട്, കാരയില്‍ ആമിന, പി.എം.സവാഹിര്‍, സി.സി.ഷഫീക് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.