പേജുകള്‍‌

2012, ഡിസംബർ 5, ബുധനാഴ്‌ച

കനോലി കനാല്‍ ഉള്‍പ്പെടുന്ന ജലപാതകളിലൂടെയുള്ള യാത്രക്ക് പോലും ടോള്‍ നല്‍കേണ്ട അവസ്ഥ: മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍

കെ എം അക് ബര്‍

ചാവക്കാട്: കനോലി കനാല്‍ ഉള്‍പ്പെടുന്ന ജലപാതകളിലൂടെയുള്ള യാത്രക്ക് പോലും ടോള്‍ നല്‍കേണ്ട അവസ്ഥ സംജാതമാകാന്‍ പോകുകയാണെന്ന് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍. സര്‍ക്കാര്‍ ചെലവില്‍ ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുക, 45 മീറ്റര്‍ ബി.ഒ.ടി സ്ഥലമെടുപ്പ് വിജ്ഞാപനങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് 30 മീറ്റര്‍ മതിയെന്ന സര്‍വകക്ഷി തീരുമാനം നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നല്‍ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ബി.ഒ.ടി സ്ഥലമെടുപ്പിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ സമരം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഹുസയ്ന്‍ ഹാഷ്മി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സി ആര്‍ നീലകണ്ഠന്‍, എ വി മുഹമ്മദാലി, പി ജെ മോന്‍സി, സി എ ഗോപപ്രതാപന്‍, ഷെമീര്‍ ബ്രോഡ്വേ, ബഷീര്‍ ഫൈസി ദേശമംഗലം, സി ആര്‍ ഹനീഫ, കെ വി അബ്ദുള്‍ ഹമീദ്, കെ സി മുരളി, പി എ വാഹിദ്, ഷാഫി അഞ്ചങ്ങാടി, കെ ജി മോഹനന്‍, അഹമദ് ഖാന്‍, വി കെ അലവി, ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ജാഥാ അംഗങ്ങളായ സാംകുട്ടി ജേക്കബ്, പി കെ സുധാകന്‍, റസാക്ക് പാലേരി, ടി എല്‍ സന്തോഷ്, കെ എസ് ഹരിഹരന്‍, സാദിഖ് ഉളിയില്, ജ്യോതി കൃഷ്ണന്‍, എം എന്‍ ഗിരി, രാജേഷ് അപ്പാട്ട്, ടി എ അജിതന്‍, നസീര്‍ എടപ്പള്ളി, ഷൈല കെ ജോണ്‍, ശശി പന്തളം എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.