പേജുകള്‍‌

2012, ഡിസംബർ 2, ഞായറാഴ്‌ച

ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം മാനേജ്‌മെന്റ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു

പാവറട്ടി: പുതുമനശ്ശേരി സര്‍ സയ്യിദ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം മാനേജ്‌മെന്റ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ അബ്ദുള്‍ റഫീക്കിനെയും പ്രിന്‍സിപ്പല്‍ ഷംസുദ്ദീന്‍ കുന്നമ്പത്തിനെയും മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു.


മാനേജ്‌മെന്റ് മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ശനിയാഴ്ച നടക്കാനിരുന്ന രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും യോഗം നടക്കാതെ പോയി.


കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുപോയ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഉള്‍പ്പെടുത്തി പി.ടി.എ യോഗം ചേര്‍ന്നാല്‍ മതിയെന്ന് രക്ഷിതാക്കള്‍ ശഠിച്ചു. കുട്ടികളെ വിനോദയാത്രക്ക് കൊണ്ടുപോയ മറ്റ് അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

ഇതോടെ വാക്കുതര്‍ക്കവും ബഹളവുമായി. മാനേജ്മെന്‍റ് പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി മീറ്റിങ് നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. ആയിരത്തോളം രക്ഷിതാക്കളാണ് മീറ്റിങ്ങിന് എത്തിയത്. കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.

രക്ഷിതാക്കളുടെ ആവശ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി യോഗം ചേരാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചു. അതേസമയം സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ മാനേജ്‌മെന്റ് ഇപ്പോഴും തയ്യാറില്ല.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.