പേജുകള്‍‌

2012, ഡിസംബർ 8, ശനിയാഴ്‌ച

ജനമൈത്രി പോലിസും നഗരസഭയും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ഫുട്ബോള്‍ മല്‍സരം 22ന് ആരംഭിക്കും 

കെ എം അക് ബര്‍

ചാവക്കാട്: വഴിതെറ്റുന്ന യുവത്വത്തിന് നേര്‍വഴി കാണിക്കാനും കായിക രംഗത്ത് പുത്തന്‍ ഉണര്‍വേകാനും ചാവക്കാട് ജനമൈത്രി പോലിസും നഗരസഭയും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സെവന്‍സ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കും. 22ന് നഗരസഭ സ്റ്റേഡിയം ഗ്രൌണ്ടിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.


ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ പരിധിയിലെ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കും. ചാവക്കാട് പോലിസ്, ചാവക്കാട് പൌരാവലി, മാധ്യമ പ്രവര്‍ത്തകര്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിയ ടീമുകകളുടെ പ്രദര്‍ശന മല്‍ സരവും ഉണ്ടാകും. ജനുവരി 12ന് രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കും.

സി.ഐ കെ സുധര്‍ശന്‍, കൌണ്‍സിലര്‍മാരായ പി എം നാസര്‍, ലൈല സുബൈര്‍, രാജലക്ഷ്മി അംഗങ്ങളായ ഫിറോസ് പി തൈപറമ്പില്‍, സി വി സുരേന്ദ്രന്‍, എസ്.ഐ ഒ ജെ ജോസഫ്, സി.പി.ഒ മാരായ പി ടി ജോസഫ്, സി ശ്രീകുമാര്‍, എം എ ജിജി, ജാസ്മിന്‍, പി കെ സുശീല എന്നിവര്‍  സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.