പേജുകള്‍‌

2012 നവംബർ 30, വെള്ളിയാഴ്‌ച

ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു


പാവറട്ടി: ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി പുതുമനശേരി സര്‍സയ്യിദ്‌ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനാണ് ആറരവയസ് പ്രായമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. നിലമ്പൂര്‍ എടക്കര സ്വദേശി കാരാടന്‍ വീട്ടില്‍ അബ്ദുള്‍ റഫീക്കി(35)നെയാണ് ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ്, പാവറട്ടി എസ്ഐ എം.കെ. രമേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റു ചെയ്തത്.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു

ചാവക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കടപ്പുറം ഞോളി റോഡിന് സമീപം പൊന്നാക്കാരന്‍ മുഹമ്മദുണ്ണിയടെ മകന്‍ റാഫിയുടെ ബൈക്കാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. അര്‍ധ രാത്രി ബൈക്കിലെത്തിയ രണ്ടു പേര്‍ ബൈക്കിന് തീയിട്ടതെന്ന് കരുതുന്നു. രണ്ട് പേര്‍ അതുവഴി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

2012 നവംബർ 29, വ്യാഴാഴ്‌ച

അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍

കെ എം അക് ബര്‍
കടപ്പുറം: പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാമതെത്തി ഐഷ ഷിറിന്‍ തന്റെ പ്രതിഭ തെളിയിച്ചു. ചാവക്കാട് ഉപജില്ലാ കലോല്‍ സവത്തില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം ലളിതഗാനം, ഉറുദു ഗസല്‍, ഉറുദു പദ്യം ചൊല്ലല്‍, അറബിക് പദ്യം ചൊല്ലല്‍, അറബിക് ഗാനം എന്നീ മല്‍സരങ്ങളിലാണ് വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഐഷ ഷിറിന്‍ സമ്പൂര്‍ണ വിജയം നേടിയത്.

കോല്‍ക്കളിയില്‍ കരുത്ത് കാട്ടി എടക്കഴിയൂര്‍

കെ എം അക് ബര്‍
കടപ്പുറം: ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മത്സരാര്‍ഥികള്‍ വേദിയില്‍ അലയൊലികള്‍ തീര്‍ത്ത കോല്‍ക്കളി മത്സരത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ എടക്കഴിയൂര്‍ സീതി സാഹിബ് എച്ച്.എസ് സ്കൂളിന് കിരീടം. കോല്‍ ക്കളിയുടെ വായ്ത്താരികള്‍ ദര്‍ശിക്കാനെത്തിയ സദസിനെ ആവേശം കൊള്ളിക്കുന്നതായിരുന്നു ടീമുകളുടെ പ്രകടനം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ സജീറും സംഘവും ഹൈസ്കൂള്‍ വിഭാഗത്തില്‍ എടക്കഴിയൂരിനെ വിജയപീഢത്തിലെത്തിക്കുകയായിരുന്നു. 

ചാവക്കാട് ഉപജില്ലാ കലോല്‍ സവം: കടപ്പുറത്ത് എല്‍ .എഫ് മമ്മിയൂര്‍ കപ്പുയര്‍ത്തി; ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ രണ്ടാമത്

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തിന്റെ പഞ്ചാരമണലില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൌമാരം നിറഞ്ഞാടിയപ്പോള്‍ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ കപ്പുയര്‍ത്തി. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ് സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു. എല്‍.എഫിന്റെ തേരോട്ടം. കലോല്‍ സവത്തില്‍ അരങ്ങേറിയ 300 ഇനങ്ങളില്‍ 490 പോയന്റു നേടിയാണ് മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ ഒന്നാമതെത്തിയത്.

കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറക്കം എല്‍.എഫ് മമ്മിയൂര്‍ കുതിപ്പ് തുടരുന്നു

കെ എം അക് ബര്‍
ചാവക്കാട്: കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറങ്ങും. കടപ്പുറത്തിന് ഉല്‍സവഛായ പകര്‍ന്ന് കലോല്‍സവം മൂന്നാം നാള്‍ പിന്നിടുമ്പോള്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂര്‍ 325 പോയന്റ് നേടി കുതിപ്പ് തുടരുകയാണ്. 283 പോയന്റ് നേടി ഫോക്കസ് ഐ.എച്ച്.എസ്.എസ് തൊട്ടാപ്പ് രണ്ടും 280 പോയന്റുമായി വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തുണ്ട്.

ഭക്തിലയം ദഫ് താളം; ആദ്യ സ്ഥാനം ആതിഥേയര്‍ക്ക്

 കെ എം അക് ബര്‍
കടപ്പുറം: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്നേഹത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്നേഹത്തേയും മദീനാ വാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു.

മേളയുടെ താരമായി ഷേഹാ ഫൈസര്‍

കെ എം അക് ബര്‍

കടപ്പുറം: കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ ഷേഹാ ഫൈസറിന് പൊന്‍ തിളക്കം. മല്‍സരിച്ച മൂന്നിനങ്ങളിലും ഒന്നാമതെത്തിയ ഈ മിടുക്കി പരിശീലകന്റെ റോളിലും കഴിവ് തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം മല്‍ സരങ്ങളില്‍ ജേത്രിയായ ഷേഹ സംഘനൃത്തത്തില്‍ തന്റെ സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ച് ആദ്യമെത്തിക്കുകയും ചെയ്തു. ആര്‍.എല്‍ .വി ആനന്ദിന്റെ കീഴിലാണ് ഷേഹ നൃത്തം അഭ്യസിക്കുന്നത്. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിയായ ഷേഹ അമൃത ടി.വിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റിഷോയുടെ അവതാരിക കൂടിയാണ്.

2012 നവംബർ 27, ചൊവ്വാഴ്ച

മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി; എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്ത്

കെ എം അക് ബര്‍
ചാവക്കാട്: മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയ അനുകൂലിച്ചതോടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്തായി.

ദേശീയപാത 17 ല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ലെ കുഴിയില്‍ ചാടുന്നത് ഒഴിവാക്കുന്നതിനിടെ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്.

ചാവക്കാട് വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു

കെ എം അക് ബര്‍
ചാവക്കാട്: വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു. ചാവക്കാട് അമൃത വിദ്യാലയം സ്കൂള്‍ ബസിലെ ഡ്രൈവര്‍ ഒരുമനയൂര്‍ തങ്ങള്‍പ്പടി പെരിങ്ങാട്ട് ഗിരിഷി(25)നാണ് പരിക്കേറ്റത്.

ചാവക്കാട് ഉപജില്ല സ്കൂള്‍ കലോല്‍ സവത്തിന് കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ തുടക്കമായി

കെ എം അക് ബര്‍ 
ചാവക്കാട്: ഉപജില്ല സ്കൂള്‍ കലോല്‍ സവത്തിന് കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ തുടക്കമായി. കഥകളുടെയും കവിതകളുടെയും രചനാപാടവം പ്രതീക്ഷകളുടെ പുതുനാമ്പുകളിലേക്ക് വെളിച്ചം വീശിയാണ് ആദ്യ ദിനം കടന്നു പോയത്.

2012 നവംബർ 26, തിങ്കളാഴ്‌ച

ബി.പി.എല്‍ ലിസ്റ്റില്‍ നായാടി കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല; പ്രതിഷേധം ശക്തം

കെ എം അക് ബര്‍
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പുറത്തിറക്കിയ ബി.പി.എല്‍ ലിസ്റ്റില്‍ വാര്‍ഡിലെ നായാടി കോളനിയിലെ 21 കുടുംബങ്ങളും ഉള്‍പ്പെട്ടില്ല. പ്രതിഷേധം ശക്തമായി. 2009 ല്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡില്‍ 246 കുടുംബങ്ങള്‍ ഉള്‍പ്പെട്ട ബി.പി.എല്‍ ലിസ്റ്റ് പുറത്തിറക്കിയത്.

താലൂക്ക് സപ്ളൈ ഓഫീസിനു മുന്നില്‍ റേഷന്‍ വ്യാപരികള്‍ ധര്‍ണ നടത്തി

കെ എം അക് ബര്‍ 
ചാവക്കാട്: സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിനിര്‍ത്തുക, റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസ വേതനം അനുവദിക്കുക, ബാങ്കിലൂടെ സബ്സിഡി നല്‍കുന്ന അശാസ്ത്രീയമായ രീതി ഉപേക്ഷിക്കുക തുടങ്ങിയ

2012 നവംബർ 25, ഞായറാഴ്‌ച

എ.കെ.ടി.എ സമ്മേളനം


കെ എം അക് ബര്‍
മണത്തല: എ.കെ.ടി.എ മണത്തല യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി എം പുഷ്കുമാരി ഉദ്ഘാടനം ചെയ്തു. ഇന്ദിര ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി സി ബാബു, എം എസ് ബാബു, സി വി മോഹനന്‍, ബീനാഭായി, പ്രിയ ബാലന്‍ സംസാരിച്ചു.

എ.ഐ.വൈ.എഫ് നടത്തുന്ന സംസ്ഥാന ജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി


കെ എം അക് ബര്‍
ചാവക്കാട്: 'അറിവും തൊഴിലും ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ നയിക്കുന്ന സംസ്ഥാന ജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍ അധ്യക്ഷത വഹിച്ചു. കെ കെ വല്‍ സരാജ്, പി നവനീത് കൃഷ്ണന്‍, എന്‍ കൃഷ്ണപ്രസാദ്, കെ കെ ജോബി, പി മണി, വി കെ രണദേവ്, ഐ കെ ഹൈദരാലി സംസാരിച്ചു.

കാര്‍ വീട്ടു മതിലിടിച്ച് വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്


കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിടിച്ചു തകര്‍ത്തു. കാറിലുണ്ടായിരുന്ന വികാരിക്കും സുഹൃത്തിനും യുവതിക്കും പരിക്ക്. അങ്കമാലി കറുകുറ്റി ക്ളറിഷന്‍ പ്രൊവിഷന്‍ ഹൌസില്‍ ഫാ. സിബി മാത്യു (44), വരാപ്പുഴ ഞാവലിക്കുന്നേല്‍ സുനില്‍ മാത്യു (48), ഒപ്പമുണ്ടായിരുന്ന 18 വയസുള്ള യുവതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ടെംമ്പോയും ബൈക്കും കൂട്ടിയിടിച്ച് കടപ്പുറം സ്വദേശിക്ക് പരിക്ക്


ചാവക്കാട്: ടെംമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കടപ്പുറം അഞ്ചങ്ങാടി തെക്കേടത്ത് ജിഹാദി(24) നാണ് പരിക്കേറ്റത്. ഞായരഴ്ച്ച വൈകീട്ട് 5.30 ഓടെ എടക്കഴിയൂര്‍ വളയംതോട് പാലത്തില്‍ വെച്ചാണ് അപകടം. പരിക്കേറ്റ യുവാവിനെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശപത്രിയിലും പിന്നീട് കുന്നമ്കുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷ ഇടിച്ചു വൈദ്യുതി പോസ്റ്റ് മുറിഞ്ഞു; പോസ്റ്റ് താല്‍ ക്കാലികമായി കെട്ടിവെച്ച് ജീവനക്കാര്‍ തടിതപ്പി

കെ എം അക് ബര്‍
ചാവക്കാട്: ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. വിവരമറിഞ്ഞെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ രണ്ടായി മുറിഞ്ഞ പോസ്റ്റ് താല്‍ ക്കാലികമായി കെട്ടിവെച്ച് തടിതപ്പി. ഞായര്‍ ഉച്ചക്ക് രണ്ടോടെ മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് വെച്ചാണ് അപകടം. 

സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി; കോടിയേരിയുടെ ഉദ്ഘാടനം ചടങ്ങില്‍ ആളില്ല


കെ എം അക് ബര്‍
ചാവക്കാട്: പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കാന്‍ ആളില്ല. ഗ്രൌണ്ടില്‍ നിരത്തിയിട്ട കസേരകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നു. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിലാണ് സംഘാടകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന കണക്കു കൂട്ടലില്‍ പുത്തന്‍ കടപ്പുറം സെന്ററില്‍ വന്‍ സജ്ജീകരണമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. 

ചാവക്കാട് മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍  രൂപപ്പെട്ട നീളന്‍ കുഴി


കെ എം അക് ബര്‍
ചാവക്കാട്: മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാത 17 ല്‍ രൂപപ്പെട്ട നീളന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. പെരിങ്ങോട്ടുകര കരിപ്പാട് സനല്‍ (23), സുഹൃത്ത് അഭിലാഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂള്‍ കലോല്‍സവം കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍

കെ എം അക് ബര്‍
ചാവക്കട്: വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂള്‍ കലോല്‍സവത്തിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവം വൈകീട്ട് നാലിന് കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍ സ്യ തൊഴിലാളികളെ രക്ഷിച്ചത് സഹകരണ സംഘങ്ങള്‍: കോടിയേരി ബാലകൃഷ്ണന്‍


കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍സ്യ തൊഴിലാളികളെ രക്ഷിച്ചത് മല്‍സ്യ മേഖലയിലെ സഹകരണ സംഘങ്ങളാണെന്ന് പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2012 നവംബർ 24, ശനിയാഴ്‌ച

ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി


കെ എം അക് ബര്‍
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി. ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയോടെ ഏകാദശി ചടങ്ങുകള്‍ ആരംഭിച്ചു. ഗജരത്നം ഗുരുവായൂര്‍ പത്മനാഭനന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം അകമ്പടിയായി.

2012 നവംബർ 23, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു

കെ എം അക് ബര്‍
ഗുരുവായൂര്‍: ഗജരത്നം ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും കേശവന്റെ ചിത്രം വഹിച്ച് ഗജരത്നം പത്മനാഭന്റെ നേതൃത്വത്തിലെത്തിയ പുന്നത്തൂര്‍ ആനത്താവളത്തിലെ 26 ആനകള്‍ ഘോഷയാത്രയായി കേശവന്റെ പ്രതിമക്കു മുന്നിലെത്തി പ്രണാമം അര്‍പ്പിച്ചു.

ഗുരുവായൂരില്‍ സംഗീതമഴയായി പഞ്ചരത്ന കീര്‍ത്തനാലാപനം

കെ എം അക് ബര്‍
ഗുരുവായൂര്‍: മേല്‍ പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചരത്ന കീര്‍ത്തനാലാപനം സംഗീത മഴയായി. തിങ്ങി നിറഞ്ഞ ആസ്വാദക ഹൃദയങ്ങളില്‍ മധുരസംഗീതമായി പെയ്തിറങ്ങിയ കീര്‍ത്തനാലാപനത്തിന് ദക്ഷിണേന്ത്യയിലെ പ്രശസ്തരായ നൂറോളം സംഗീതജ്ഞരാണ് ഒന്നിച്ചണിനിരന്നത്. 

2012 നവംബർ 22, വ്യാഴാഴ്‌ച

ഒരുമനയൂര്‍ ഐ.ഡി.സി ഇംഗ്ളീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു

കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമനയൂര്‍ ഐ.ഡി.സി ഇംഗ്ളീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എല്‍.പി വിഭാഗം സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. മാനേജര്‍ ജാഫര്‍ കെ ഹുസൈന്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ പി എസ് സെയ്നുദ്ദീന്‍, ഐ.ഡി.സി വൈസ് പ്രസിഡന്റ് കെ കെ മുഹമ്മദ് മുസ്ല്യാര്‍, കെ വൈ അബ്ദുള്‍ റഹ്മാന്‍, പി എ സിറാജുദ്ദീന്‍ മുസ്ലിയാര്‍, താജുദ്ദീന്‍ നിസാമി, ഷറഫുദ്ദീന്‍ മുനക്കകടവ്, വി എച്ച് സഈ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റിന് സ്കൂള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അജ്മല്‍ നേതൃതം നല്‍കി. 

ചാവക്കാട് നഗരസഭയില്‍ 'വയോ മിത്രം' പദ്ധതി ആരംഭിക്കുന്നു

കെ എം അക് ബര്‍
ചാവക്കാട്: കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ 'വയോ മിത്രം' പദ്ധതി ചാവക്കാട് നഗരസഭയില്‍ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് ചാവക്കാട്. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ ക്ളീനിക്ക് വഴി ചകില്‍സയും പരിചരണവും ലക്ഷ്യമിടുന്ന പദ്ധതി ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.

ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

കെ എം അക് ബര്‍ 
ചാവക്കാട്: നഗരസഭ കാര്യാലയത്തിനു മുകളില്‍ ഉയര്‍ത്തിയ ദേശീയ പതാക കൃത്യ സമയത്ത് അഴിച്ചു മാറ്റാതെ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ദേശീയ പതാകയെ അവഹേളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

2012 നവംബർ 20, ചൊവ്വാഴ്ച

ചാവക്കാട് വലകള്‍ കടല്‍ മാക്രികള്‍ കടിച്ചു കീറി: ലക്ഷങ്ങളുടെ നഷ


കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ കടപ്പുറത്ത് നിന്നും മല്‍സ്യ ബന്ധനത്തിനു പോയ വള്ളങ്ങളിലെ മല്‍സ്യ ബന്ധന വലകള്‍ കടല്‍ മാക്രികള്‍ കടിച്ചു കീറി. ലക്ഷങ്ങളുടെ നഷ്ടം. എടക്കഴിയൂര്‍ ബി എച്ച് ഹസ്സന്‍ കോയയുടെ ബി.എച്ച് നമ്മള്‍ മുന്നോട്ട്, പുളിങ്കുന്നത്ത് മുജീബ് റഹ്മാന്റെ പുളിങ്കുന്നത്ത് എന്നീ വള്ളങ്ങളിലെ