പേജുകള്‍‌

2011, മേയ് 21, ശനിയാഴ്‌ച

പട്ടാപകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി

ചാവക്കാട്: ടൌണില്‍ നിന്നു പട്ടാപകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 99,000 രൂപ കവര്‍ന്ന ശേഷം മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ചു. മന്ദലാംകുന്ന് സ്വദേശി വൈദ്യരകത്ത് വീട്ടില്‍ നിയാസി(24)ന്റെ കൈയില്‍ നിന്നാണ് കാറിലെത്തിയ മൂന്നംഗസംഘം പണം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ ചാവക്കാട് ടൌണില്‍ നിന്നാണ് ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയത്.

പാചകവാതകക്ഷാമത്തിനു പുറമെ സിലിണ്ടറില്‍ വെള്ളവും

പുന്നയൂര്‍ക്കുളം: തീരദേശമേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ഗ്യാസിനു പകരം വെള്ളം നിറച്ച സിലിണ്ടര്‍ ലഭിക്കുന്നത്. പുന്നയൂര്‍ക്കുളം പനന്തറയിലെ ഒരു വീട്ടില്‍ സിലിണ്ടര്‍ കണക്്ട് ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ കത്താത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് സിലിണ്ടറില്‍ വെള്ളം നിറച്ചതു ശ്രദ്ധയില്‍പ്പെട്ടത്. ഏജന്‍സി ഓഫിസില്‍ അറിയിച്ചപ്പോള്‍ സിലിണ്ടര്‍ മാറ്റിനല്‍കാമെന്നാണ് മറുപടി ലഭിച്ചത്.

2011, മേയ് 19, വ്യാഴാഴ്‌ച

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കി പണിയാന്‍ തീരുമാനിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കി പണിയാനും മൃതദേഹം സൂക്ഷിക്കാന്‍ ഫ്രീസര്‍ വാങ്ങാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതായി പരാതി

ചാവക്കാട്: കുടിവെളളം കിട്ടുന്നില്ലെന്നു പരാതി പറഞ്ഞ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അപമാനിച്ചതായി പരാതി. ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളളം ലഭിക്കുന്നില്ലെന്നു ഫോണിലൂടെ വിളിച്ചറിയിച്ച പ്രസിഡന്റ് റജീന മൊയ്നുദ്ദീനെയാണു ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്രെ.

2011, മേയ് 17, ചൊവ്വാഴ്ച

ചേറ്റുവ അഴിമുഖം മല്‍സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായി മാറുന്നു

കെ.എം.അക്ബര്‍
ചാവക്കാട്: ഒരിടളവേളക്കു ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ചേറ്റുവ അഴിമുഖം മല്‍സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായി മാറുന്നു. ഒരാഴ്ച്ചക്കിടെ അഞ്ചു ബോട്ടുകളാണ് ഇവിടെ മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍പ്പെട്ടത്. രണ്ട് ബോട്ട് പൂര്‍ണമായും തകരുകയും  ഇരുപതോളം തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി

പുന്നയൂര്‍ക്കുളം: വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊന്നാനി കൊല്ലന്‍പടി കരിപ്പോട്ട് പ്രഭാകരന്റെ മകള്‍ പ്രസീന(22)യും പൊന്നാനി ബിയ്യം ചെറുവൈക്കര കോരന്‍വളപ്പില്‍ ഷിജുമോനു(24)മാണു കൊല്ലത്ത് ആത്മഹത്യക്കു ശ്രമിച്ചത്. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ ഷിജുമോന്റെ നില ഗുരുതരമാണ്.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഇന്ന് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയും

ഗുരുവായൂര്‍: ദേവസ്വം ഭരണസമിതി ഇന്ന് (17/05/2011) കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയും. നാലുവര്‍ഷത്തെ ഭരണമാണ് തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പൂര്‍ത്തിയാക്കുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ഭരണം തുടങ്ങിയ സമിതിക്ക് അവയൊന്നും നടപ്പാക്കാനായില്ല. ഭരണസമിതിയുടെ പല നിലപാടുകളും വലിയ വിവാദങ്ങളുണ്ടാക്കുകയും ചെയ്തു.

2011, മേയ് 15, ഞായറാഴ്‌ച

എഴുന്നെള്ളിപ്പിനിടെ ആനയിടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി

ഗുരുവായൂര്‍: ഗുരുവായൂര്‍ പന്തായില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോല്‍സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നെള്ളിപ്പിനിടെ ആനയിടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനന്തനാരായണന്‍ എന്ന കൊമ്പനാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഇടഞ്ഞോടിയത്.

2011, മേയ് 14, ശനിയാഴ്‌ച

ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍


കടപ്പാട്: ഗുരുവായൂര്‍ വാര്‍ത്ത‍ ഡോട്ട് കോം
ഗുരുവായൂര്‍: ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍ എത്തും. ഗുരുവായൂരില്‍ നിന്ന് വിജയിച്ച കെ വി അബ്ദുള്‍ഖാദര്‍, നാട്ടികയില്‍ നിന്ന് വിജയിച്ച ഗീതാഗോപി, തൃത്താലയില്‍ നിന്ന് വിജയിച്ച അഡ്വ.വി ടി ബല്‍റാം എന്നിവരാണ് ഇത്തവണ നിയമസഭയിലേക്ക് എത്തുന്ന ഗുരുവായൂരിന്റെ സ്വന്തം എംഎല്‍എമാര്‍.

യുഡിഎഫിനൊപ്പം എല്‍ഡിഎഫിനെപ്പോലും ഞെട്ടിച്ച് അബ്ദുള്‍ഖാദര്‍


ചാവക്കാട്: അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമേ, സിപിഎം കെ.വി. അബ്ദുള്‍ഖാദറിനു പ്രതീക്ഷിച്ചിരുന്നുള്ളൂ. 9968 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫ് കേന്ദ്രവും ഒന്നു ഞെട്ടിയെന്നുമാത്രം. പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ അബ്ദുള്‍ഖാദര്‍, എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലുണ്ടാക്കിയെടുത്ത വ്യക്തിബന്ധമാണ് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കുന്നംകുളത്ത് സി പി ജോണിനെ വീഴ്ത്തിയത് ഡ്യൂപ്ളിക്കേറ്റ്’

കുന്നംകുളം: വിജയ പ്രതീക്ഷയില്‍ യു.—ഡി.—എഫ് സ്ഥാനാര്‍ഥിയായി കുന്നംകുളത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സി.—എം.—പിയിലെ സി പി ജോണിന്റെ വിജയത്തിനു വിലങ്ങു തടിയായത് “ഡ്യൂപ്ളിക്കേറ്റ്’. സി പി ജോണിന് അപരനായി മല്‍സരിച്ച ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജോണ്‍ 860 വോട്ട് നേടിപ്പോള്‍ സി പി ജോണ്‍ തോറ്റത് 481 വോട്ടുകള്‍ക്കായിരുന്നു.

മണലൂര്‍ നിയോജക മണ്ഡലം ഇത്തവണ യു.ഡി.എഫ്. തിരിച്ച് പിടിച്ചു


സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: കഴിഞ്ഞ ഇടതുപക്ഷ തരംഗത്തില്‍ യു.ഡി.എഫിന് കൈമോശം വന്ന മണലൂര്‍ നിയോജക മണ്ഡലം ഇത്തവണ യു.ഡി.എഫ്. തിരിച്ച് പിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ആണ്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡി.സി.സി. വൈസ് പ്രസിഡന്റായ പി.എ. മാധവനായിരുന്നു. 482 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് പി.എ. മാധവന്‍ മണലൂര്‍ നിയോജകമണ്ഡലം തിരിച്ച്പിടിച്ചത്.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.വി. അബ്ദുള്‍ഖാദര്‍ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ചു. പതിറ്റാണ്ടുകളായി യു.ഡി.എഫ്. കുത്തകയായി വെച്ചിരുന്ന ഗുരുവായൂര്‍ മണ്ഡലം '94 ലെ ഉപതിരഞ്ഞെടുപ്പിലാണ് നഷ്ടമായത്. പി.ടി. കുഞ്ഞിമുഹമ്മദാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. അന്ന് അബ്ദുള്‍ സമദ് സമദാനിയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി.

ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം

പുന്നയൂര്‍ക്കുളം: തങ്ങള്‍പ്പടിയില്‍ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം. രണ്ട് പേര്‍ക്ക്പരുക്കേറ്റു. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തങ്ങള്‍പ്പടി തട്ടകത്ത് പ്രവീണ്‍(22) മുതുവട്ടൂര്‍ രാജ ആശുപത്രിയിലും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അയിനിക്കല്‍ അബ്ദുറസാഖി(24)നെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈദ്യുത ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു, പാവറട്ടി വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തിന് തിരുനാള്‍ ശോഭയേകി


പാവറട്ടി: പതിനായിരക്കണക്കിന് വൈദ്യുത ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തിന് തിരുനാള്‍ ശോഭയേകി. സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരം ഉദ്ഘാടനം ചെയ്തതോടെ വിശുദ്ധന്റെ സന്നിധിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. ചലിക്കുന്ന അരുളിക്കയും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും റോസാപൂക്കളും ദീപാലങ്കാരത്തില്‍ മിന്നി തെളിഞ്ഞതോടെ തീര്‍ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം കരഘോഷം മുഴക്കി

2011, മേയ് 13, വെള്ളിയാഴ്‌ച

മണലൂര്‍ നിയജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്റെ പഞ്ചായത്ത്‌ തിരിച്ചുള്ള വോട്ടിന്റെ ലീഡ് നില

മണലൂര്‍ നിയജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്റെ പഞ്ചായത്ത്‌ തിരിച്ചുള്ള വോട്ടിന്റെ ലീഡ് നില.
പാവറട്ടി ............................+2760
എളവള്ളി ..........................--825
കണ്ടാണശ്ശേരി ....................+370
ചൂണ്ടല്‍ ............................+698
തൈക്കാട് ...........................--49
അരിമ്പൂര്‍ ..........................+670
മണലൂര്‍ ...........................--952
വാടാനപ്പിള്ളി ...................--1064
വെങ്കിടന്ഗ്.........................+869
മുല്ലശ്ശേരി ..........................--2005
പോസ്റല്‍ വോട്ട് ...............--001
482 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രി പി എ മാധവന്‍ വിജയിച്ചത്.

ഗുരുവിന് തോല്‍വി; ശിഷ്യന് വിജയം

കെ.എം.അക്ബര്‍
ചാവക്കാട്: നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ ഗുരു തോല്‍വിയറിഞ്ഞപ്പോള്‍ ശിഷ്യന്‍ ജയിച്ചു കയറി. മണലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബേബി ജോണും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ വി അബ്ദുള്‍ ഖാദറുമാണ് ജയ പരാജയം രുചിച്ച ഗുരുവും ശിഷ്യനും.

2011, മേയ് 1, ഞായറാഴ്‌ച

ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ മരണപെട്ടു

ഷാര്‍ജ: ചാവക്കാട് കടപ്പുറം അടിതിരുത്തിയില്‍ താമസിക്കുന്ന (വട്ടേക്കാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി) തച്ചറക്കല്‍ ബാപ്പുട്ടി ഷാര്‍ജയില്‍ വെച്ചു മരണപെട്ടു. യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

വാര്‍ത്ത അയച്ചുതന്നത് ബഷീര്‍ (ബച്ചു) വട്ടേക്കാട്