കെ.എം.അക്ബര്‍
ചാവക്കാട്: ഒരിടളവേളക്കു ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ചേറ്റുവ അഴിമുഖം മല്‍സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായി മാറുന്നു. ഒരാഴ്ച്ചക്കിടെ അഞ്ചു ബോട്ടുകളാണ് ഇവിടെ മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍പ്പെട്ടത്. രണ്ട് ബോട്ട് പൂര്‍ണമായും തകരുകയും ഇരുപതോളം തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.
ചേറ്റുവ അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് ബോട്ടുകള്‍ തകരുന്നത് തുടര്‍ക്കഥയായതോടെ അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നു. ഇതിനായി സമരങ്ങളും നിവേദനങ്ങളും ശക്തമായതോടെ ആഴ്ചകള്‍ക്ക് മുമ്പ്് അഴിമുഖത്ത് പുലിമുട്ട് നിര്‍മാണം ആരംഭിച്ചിരുന്നു. അതിനു ശേഷമാണ് ബോട്ടുകള്‍ വീണ്ടും അപകടത്തില്‍പ്പെട്ടത്.
കോടികള്‍ ചെലവിട്ടുള്ള പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രിയതയാണോ അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന ആശങ്കയും തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം ബോട്ടുകളാണ് ജീവന്‍ രക്ഷാ ഉപകരണങ്ങളില്ലാതെ മുനക്കകടവ്, ഏങ്ങണ്ടിയൂര്‍ ഫിഷലാന്റിങ് സെന്ററുകളില്‍ നിന്നായി ചേറ്റുവ അഴിമുഖം കടന്ന് മല്‍സ്യബന്ധനത്തിനു പോവുന്നത്.
അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ബോട്ടുകള്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.